ദേശവ്യാപക പണിമുടക്ക് പത്തനംതിട്ടയിലും പൂര്‍ണ്ണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ നടന്ന ദേശവ്യാപക പണിമുടക്ക് പത്തനംതിട്ടയിലും പൂര്‍ണ്ണം. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ രാവിലെ പത്തനംതിട്ട നഗരത്തില്‍ പ്രകടനവും ഗാന്ധി സ്ക്വയറില്‍ യോഗവും നടത്തി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നിരുന്നു. ജില്ലയില്‍ ചിലയിടങ്ങളില്‍ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ചു എങ്കിലും സമരാനുകൂലികള്‍ എത്തി ഇത് അടപ്പിച്ചു.  എന്നാല്‍ മഞ്ഞനിക്കര, മാരാമണ്‍, ശബരിമല തീര്‍ഥാടനം എന്നിവ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിലെ പണിമുടക്കില്‍ ചില ഇളവുകള്‍ അനുവദിക്കപ്പെട്ടിരുന്നു.പമ്പ കെ.എസ്.ആര്‍.റ്റി ബസുകള്‍ പൂര്‍ണ്ണമായി സര്‍വീസ് നടത്തി. മാരാമണ്‍ സ്പെഷ്യല്‍ സര്‍വീസും കൃത്യമായി ഓടി. മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടുള്ള സ്വകാര്യ ബസുകള്‍ പൂര്‍ണ്ണമായി സര്‍വീസ് നടത്തി. ആശുപത്രി, വിവാഹം, മരണം അടക്കമുള്ള അടിയന്തിര കാര്യങ്ങള്‍ക്കായി പോയ ആരെയും സമരാനുകൂലികള്‍ തടഞ്ഞില്ല.

റാന്നി, കോന്നി, കോഴഞ്ചേരി, ചിറ്റാര്‍, അടൂര്‍, ആറന്മുള തുടങ്ങി പത്തനംതിട്ട ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ സമരാനുകൂലികള്‍ പ്രകടനവും യോഗവും നടത്തി. ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ക്രമസമാധാനം കണക്കിലെടുത്ത് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. ജില്ലയിലെ ദീര്‍ഘദൂരയാത്രക്കാര്‍ വലഞ്ഞു. ജില്ലയില്‍ എങ്ങും തന്നെ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ഇരുചക്ര വാഹനങ്ങളും നിരത്തില്‍ ഇറങ്ങി. ജില്ലയില്‍ ഹര്‍ത്താല്‍ പൊതുവേ സമാധാനപരമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...