ദേശീയ പണിമുടക്കിൻ്റെ ഭാ​ഗമായ നൂറിലേറെ ഐടി ജിവനക്കാരെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്

For full experience, Download our mobile application:
Get it on Google Play

ബെം​ഗളൂരു: കേന്ദ്രസർക്കാരിന്റെ നടപടികൾക്കെതിരെ രാജ്യവ്യാപകമായി നടത്തുന്ന ദേശീയ പണിമുടക്കിൻ്റെ ഭാ​ഗമായ നൂറിലേറെ ഐടി ജിവനക്കാരെ
ബെം​ഗളൂരുവിൽ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ (കെഐടിയു) ജനറൽ സെക്രട്ടറി സുഹാസ് അഡിഗ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കെഐടിയുവിലെയും വിവിധ കേന്ദ്ര ട്രേഡ് യൂണിയനുകളിലെയും മറ്റ് നേതാക്കളും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിലൂടെ, കർണാടകയിലെ കോൺഗ്രസ് സർക്കാർ തൊഴിലാളിവർഗ പോരാട്ടങ്ങളോടുള്ള അതിന്റെ ജനാധിപത്യവിരുദ്ധ സ്വഭാവവും ശത്രുതയും പ്രകടിപ്പിക്കുകയാണ്.

ലേബർകോഡുകൾ കർണാടകയിൽ നടപ്പിലാക്കുമെന്ന് കോൺ​ഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു. ലേബർകോ‍ഡുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് ഇന്ന് തൊഴിലാളികൾ പണിമുടക്കുന്നത്. ഇതിനെ അനുകൂലുച്ചാണ് കെഐടിയു ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ ബെം​ഗളൂരുവിൽ പ്രതിഷേധിച്ചത്. ശക്തമായ പ്രതിഷേധമാണ് കർണാടക സർക്കാരിൻ്റെ ഈ പ്രതികാര നടപടികൾക്കെതിരെ നടന്നു കൊണ്ടിരിക്കുന്നത്. പ്രവർത്തകരെ ബലം പ്രയോ​ഗിച്ചും റോഡിലൂടെ വലിച്ചിഴിച്ചുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...