ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട രണ്ട് പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട രണ്ട് പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയെ യുവാവ് കൊലപ്പെടുത്തി. തിരുച്ചിറപ്പള്ളി സ്വദേശി ലോകനായകി (35) ആണ്‌ കൊല്ലപ്പെട്ടത്. സംഭവത്തിൽ ലോകനായകിയുടെ കാമുകനായ അബ്ദുൽ അസീസ് (22), ഇയാളുടെ സുഹൃത്തുക്കളായ താവിയ സുൽത്താന (22), ആർ.മോനിഷ (21) എന്നിവര്‍ അറസ്റ്റിലായി. എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ അബ്ദുൽ അസീസ് സോഷ്യൽ മീഡിയയിലൂടെയാണ് വർഷങ്ങൾക്ക് മുൻപ് ലോകനായകിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹം ചെയാമെന്ന വാഗ്ദാനം വിശ്വസിച്ച് ലോകനായകി മതം മാറുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ച രാത്രി ലോകനായകിയെ യേർക്കാടേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. അബ്ദുൽ അസീസിന്‍റെ സുഹൃത്തായ നഴ്സിംഗ് വിദ്യാർത്ഥിനിയായ മോനിഷ ലോക നായകിയുടെ ശരീരത്തിൽ വിഷം കുത്തിവെച്ചു. ഇതിനുശേഷം മൂന്നുപേരും ചേര്‍ന്ന് മൃതദേഹം കൊക്കയിൽ തള്ളുകയായിരുന്നു. ഐടി കമ്പനി ജീവനക്കാരി ആണ്‌ പ്രതിയായ സുൽത്താന. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഉള്‍പ്പെടെ പോലീസ് അന്വേഷിച്ചുവരുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയത്തില്‍ എന്‍.ഡി.ആര്‍.എഫ് സ്‌കൂള്‍ സുരക്ഷ പരിശീലനം സംഘടിപ്പിച്ചു

0
അടൂര്‍ : ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്‌കൂള്‍...

​ആറ്റുകാൽ ആത്മഹത്യക്കേസിൽ നിർണ്ണായക നീക്കം; ഭർത്താവ് അതുലിനെ ചോദ്യം ചെയ്ത് പോലീസ്, അറസ്റ്റ് സൂചന

0
തിരുവനന്തപുരം: ആറ്റുകാലില്‍ വാടക വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ...

ജൂണ്‍ 29 സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ ഡേ

0
പത്തനംതിട്ട: പൊതുജനങ്ങള്‍ക്കിടയില്‍ സെന്‍സസ് അവബോധം സൃഷ്ടിക്കുന്നതിനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍...

സാഹിത്യ ലോകത്തെ വിവാദങ്ങൾ നിയമപോരാട്ടത്തിലേക്ക്; ഹരിത സാവിത്രിക്കെതിരെ കെ.ആർ മീരയുടെ വക്കീൽ നോട്ടീസ്

0
കൊച്ചി: കലാച്ചി നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ എഴുത്തുകാരി ഹരിത സാവിത്രിക്ക്...