മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മീനച്ചിൽ നിന്നും കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മേവടയിൽ കൈതച്ചക്ക തോട്ടത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടം മീനച്ചിൽ നിന്നും കാണാതായ മാത്യു തോമസിന്റെതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഫെബ്രുവരി 3 നാണ് കൈതച്ചക്ക തോട്ടത്തിൽ ഒരു അസ്ഥികൂടം കണ്ടെത്തിയത്. ഡിസംബർ 21നായിരുന്നു മാത്യു തോമസിനെ കാണാതായത്. മാത്യു തോമസിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. അസ്ഥികൂടം എങ്ങനെ തോട്ടത്തിലെത്തി എന്നതിൽ പോലീസ് അന്വേഷണം നടക്കുകയാണ്. മേവട-മൂലേത്തുണ്ടി റോഡിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൈതത്തോട്ടത്തിൽ 3നു വൈകിട്ട് 6 മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. പുല്ലരിയാനായി എത്തിയ ബന്ധുവാണ് അസ്ഥികൂടം കണ്ടത്. ഡിസംബർ 21നാണ് മാത്യു തോമസിനെ കാണാതായത്. ഇയാളുടെ വീടിന് അര കിലോമീറ്റർ അകലെയാണ് അസ്ഥികൂടം കണ്ടെത്തിയത്. കൈതകൾക്കിടയിൽ കണ്ടെത്തിയ അസ്ഥികൂടത്തിനൊപ്പം കാണാതായ മാത്യുവിന്റെ വസ്ത്രാവശിഷ്ടങ്ങളും ഉണ്ടായിരുന്നു. മാത്യു ധരിച്ചിരുന്ന വസ്ത്രങ്ങളാണിതെന്ന് മക്കൾ തിരിച്ചറിഞ്ഞു.4 ഏക്കറിലേറെ വരുന്ന കൈതത്തോട്ടത്തിൽ റോഡിൽ നിന്ന് 100 മീറ്റർ ഉള്ളിലാണ് അസ്ഥികൂടം കിടന്നിരുന്നത്. ബംഗാളികൾ ഇവിടെ പണിക്കെത്തിയിരുന്നു. ഇവർ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെങ്കിലും ആരെയും അറിയിച്ചില്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...