അതിജീവിതയെ വിവാഹം ചെയ്യണം ; പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവ​ദിച്ച് അലഹബാദ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

അലഹബാദ്: അതിജീവിതയെ വിവാഹം ചെയ്യണമെന്ന ഉപാധിയോടെ ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം അനുവ​ദിച്ച് അലഹബാദ് ഹൈക്കോടതി. ബലാത്സംഗം, ചൂഷണം, അതിജീവിതയുടെ ഫോട്ടോകൾ ഓൺലൈനിൽ പങ്കുവെക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയ 26 കാരനാണ് ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. “ജാമ്യത്തിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ പരാതിക്കാരിയായ 23 കാരിയെ വിവാഹം കഴിക്കണം, തെളിവുകൾ നശിപ്പിക്കരുത്” എന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. “കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നതു വരെ, ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന ഒരു വ്യക്തിയുടെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഇല്ലാതാക്കാൻ കഴിയില്ല. എന്നായിരുന്നു വിധി പ്രസ്താവിച്ചു കൊണ്ട് കോടതി പറഞ്ഞത്.

രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്നുള്ളയാളാണ് പ്രതി. കഴിഞ്ഞ വർഷം പോലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾക്കുള്ള കോച്ചിംഗ് ക്ലാസുകളിൽ ഇരയായ പെൺകുട്ടിയുടെ അതേ കേന്ദ്രത്തിൽ ഇയാളും പങ്കെടുത്തിരുന്നു. ഇതിനിടയിൽ യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ചു എന്നാണ് യുവാവിനെതിരായ കേസ്. ഫെബ്രുവരി മുതൽ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ആരോപിച്ച് 2024 മെയിലാണ് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകിയത്. പ്രതിക്കെതിരെ ഐപിസി സെക്ഷൻ 376 (ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ഐടി ആക്ട് എന്നിവ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....