മകളെ വിവാഹം ചെയ്ത് നൽകാത്തതിന് അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : ബെംഗളൂരു ബസവേശ്വര നഗറിൽ മകളെ വിവാഹം ചെയ്ത് നൽകാത്തതിന് അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. അന്പത് ശതമാനം പൊള്ളലേറ്റ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസവേശ്വര നഗറിൽ ചായക്കട നടത്തുന്ന മുത്തു എന്ന യുവാവാണ് അതിക്രമം നടത്തിയത്. ഗീതയുടെ പത്തൊന്പതുകാരിയായ മകളെ വിവാഹം ചെയ്ത് നൽകണമെന്ന് മുത്തു ആവശ്യപ്പെട്ടിരുന്നു. യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നു ഗീത ഈ ആവശ്യം നിരസിച്ചു. ഇതിനുശേഷവും ശല്യം തുടർന്ന് മുത്തു ഇന്നലെ രാത്രി ഗീതയെ ആക്രമിക്കുകയായിരുന്നു.

ഗീതയെ വഴിയിൽ തടഞ്ഞ് മുത്ത ഇവരുടെ തലയിലൂടെ പെട്രൊളൊഴിച്ച് തീകൊളുത്തുകയായിരുന്നു. അമ്പത് ശതമാനം പൊള്ളലേറ്റ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ബസവേശ്വര നഗർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ച മറ്റൊരു യുവതിയെ നടുറോഡിൽ മറ്റൊരു യുവാവ് അപമാനിക്കുന്ന ദൃശ്യങ്ങളും ഇന്ന് പുറത്തുവന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...