കിളിമാനൂരിൽ കഞ്ചാവ് ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്ന യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം ; കിളിമാനൂരിൽ കഞ്ചാവ് ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലമേൽ മിന്ന് വളയിടം സൂര്യ വിലാസം വീട്ടിൽ ഹരികൃഷ്ണൻ ( 25) ആണ് അറസ്റ്റിലായത്. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇയാൾ പ്രധാനമായും കഞ്ചാവ് നൽകിയിരുന്നത്. ആവശ്യക്കാർക്ക് കഞ്ചാവ് പൊതികളായി വിൽപ്പന നടത്തി വരുകയായിരുന്നു പ്രതി. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈ.എസ്.പി രാശിത്ത്, ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

കിളിമാനൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജ്, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, രാജീ കൃഷ്ണ, ഷാഡോ ടീം അംഗങ്ങളായ അനൂപ്, സി.പി.ഒ വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി മുൻപും പല കേസുകളിലും പ്രതിയായിരുന്നുവെന്നും, ഇയാൾക്കെതിരെ കോടതിയിൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും ഇൻസ്പെക്ടർ സനൂജ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ച് ഭരണകാര്യങ്ങളിൽ ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
തിരുവനന്തപുരം: യോഗ ദിനാചരണത്തിലെ ഗവർണറുടെ ഇടപെടലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ....

കാല്‍പന്ത് കളിയുടെ ആവേശത്തില്‍ ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂൾ

0
കോന്നി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിൽ അണിചേർന്ന് സൗഹൃദ മത്സരം നടത്തി കോന്നി...

ലോകസമാധാനത്തിന് അനുവദിച്ച 2 കോടി രൂപ എന്ത് ചെയ്തു ? വിവരാവകാശവുമായി തൃശൂർ സ്വദേശി

0
തൃശ്ശൂർ : സംസ്ഥാന ബജറ്റിൽ ലോകസമാധാനത്തിന് വേണ്ടി വകയിരുത്തിയ രണ്ട് കോടി...

തീ തുപ്പുന്ന രീതിയിൽ മോഡിഫിക്കേഷൻ നടത്തിയ കാറുമായി റോഡിലിറങ്ങിയ വിദ്യാർഥികളെ പിടികൂടി എംവിഡി

0
നിലമ്പൂർ: തീ തുപ്പുന്ന രീതിയിൽ മോഡിഫിക്കേഷൻ നടത്തിയ കാറുമായി റോഡിലിറങ്ങിയ വിദ്യാർഥികളെ...