അതുമ്പുംകുളം ഞള്ളൂരിൽ നടുറോഡിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അതുമ്പുംകുളം ഞള്ളൂരിൽ നടുറോഡിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച പ്രതി വാഹനാപകടത്തിൽപെട്ടു. വ്യാഴാഴ്ച രാത്രിയിൽ ആണ് സംഭവം നടന്നത്. ഞള്ളൂർ വലിയകാലായിൽ വീട്ടിൽ സജു വർഗീസ് (46)നാണ് കുത്തേറ്റത്. സുഹൃത്തും പയ്യനാമൺ സ്വദേശിയുമായ പച്ചയിൽ വീട്ടിൽ ബെന്നി വർഗീസ് (45) ആണ് സംഭവത്തിൽ പ്രതി. സജുവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതി ബൈക്കിൽ പയ്യനാമണ്ണിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ  എതിരെ വന്ന ഓട്ടോ റിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവത്തിൽ ബെന്നി വർഗീസിന് ഗുരുതര പരിക്കേറ്റു. വിദേശത്ത് ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലനിന്നിരുന്നു. ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് അക്രമത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. കുത്തേറ്റ സജുവിനെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ബെന്നി വർഗീസിനെ കോന്നി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ബെന്നി വർഗീസ് ഇപ്പോൾ പോലീസ് നിരീക്ഷണത്തിൽ തുടരുകയാണ്. ഇയാൾക്കെതിരെ വധശ്രമത്തിന് അടക്കം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...

കൊല്ലത്ത് രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ് പിടികൂടി

0
കൊല്ലം: കൊല്ലം ആര്യങ്കാവിൽ രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ്...

ഭരണിക്കാവ് – മുണ്ടക്കയം ദേശീയ പാതയിൽ പുന്നവളവിലെ കുഴികള്‍ അപകടക്കെണിയാകുന്നു

0
റാന്നി : ഭരണിക്കാവ് - മുണ്ടക്കയം എൻ.എച്ച് 183എ ദേശീയപാതയിൽ അപകടക്കെണിയൊരുക്കി...