അന്യസംസ്ഥാന തൊഴിലാളികൾ വാഹനത്തിൽ നിന്നും വലിച്ചെറിഞ്ഞ മാലിന്യക്കെട്ട് വീണ് യുവതിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളികൾ വാഹനത്തിൽ നിന്നും വലിച്ചെറിഞ്ഞ മാലിന്യക്കെട്ട് വീണ്  യുവതിക്ക് പരിക്ക്. പ്രക്കാനം തൊട്ടുപുറത്ത് ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്ന പ്രദേശവാസിയായ റിൻ്റു ബെന്നിക്കാണ് വെസ്റ്റ് ബാഗ് കൊണ്ടുള്ള ഏറ് കിട്ടിയത്. നെഞ്ചില്‍ ഏറുകൊണ്ട ഇവര്‍ക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പിക്കപ്പ് വാഹനം തടഞ്ഞ് ഇലവുംതിട്ട പോലീസിനെ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. തൊട്ടുപുറം പ്രദേശത്ത് കക്കൂസ് മാലിന്യം ഉള്‍പ്പെടെ തള്ളുന്നത് നിത്യ സംഭവമാണെന്നും സി സി ടി വി ഉള്ള വീടുകളിൽ ഒരു ക്യാമറ റോഡിലേക്ക് തിരിച്ച് വെച്ചാൽ ഇത്തരക്കാരെ പിടികൂടാൻ സഹായമാകുമെന്നും വാർഡ് മെമ്പർ ശ്രീകുമാർ ചെന്നീർക്കര പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...