മുനമ്പം പോലെയുള്ള ഒരു വിഷയത്തിൽ സാമുദായിക സ്പർദ്ധ വളർത്തി എടുക്കുന്നതിന് കേരളത്തിന്റെ മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയാൻ പാടുണ്ടോയെന്ന് എ എ റഹീം എംപി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുനമ്പം പോലെയുള്ള ഒരു വിഷയത്തിൽ സാമുദായിക സ്പർദ്ധ വളർത്തി എടുക്കുന്നതിന് കേരളത്തിന്റെ മുഖ്യമന്ത്രി നട്ടാൽ കുരുക്കാത്ത നുണ പറയാൻ പാടുണ്ടോയെന്ന് എ എ റഹീം എംപി. എൽ ഡി എഫ് സർക്കാർ അരുതാത്ത ഒരു കാര്യം ചെയ്തു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് നട്ടാൽ മുളക്കാത്ത നുണയാണ്. 10 മിനിറ്റിനകം പ്രശ്‌നം പരിഹരിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. വഖഫ് ഭൂമി എന്ന് തെളിഞ്ഞാൽ അവർ കൈയേറ്റക്കാരാണ് എന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ഭൂമി വക രജിസ്റ്ററിൽ ചേർക്കപ്പെട്ടത് ഏത് സർക്കാരിന്റെ കാലത്താണ്. 25.5.2019 ലാണ് റജിസ്റ്റർ ചെയ്തത്. അന്ന് വഖഫ് ബോർഡിൽ പ്രവർത്തിച്ചത് എല്ലാം യുഡിഎഫിന്റെ ആൾക്കാരാണ്.

റഷീദ് അലി തങ്ങളാണ് ചെയർമാൻ ആയിരുന്നത്. ഉമീദ് പോർട്ടലിൽ ഒരു വഖഫ് ഭൂമിയും പുതുതായി രജിസ്റ്റർ ചെയ്യുകയല്ല ഇപ്പോൾ ചെയ്തത്. അപ്‌ലോഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും എ എ റഹീം പറഞ്ഞു. 10 മിനിറ്റുകൊണ്ട് അങ്ങ് പരിഹരിക്കും എന്ന് പറഞ്ഞ ദിവസത്തിൽ നിന്ന് ഒരു മാറ്റവും ഇപ്പോൾ സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രി അന്ന് പറഞ്ഞ കാര്യത്തിൽ നിന്ന് പിന്മാറാനുള്ള ഒരു അവകാശവാദവും ഇപ്പോൾ ഉണ്ടായിട്ടില്ല. ഇത് 10 മിനിറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ മുഖ്യമന്ത്രി കുറ്റസമ്മതം നടത്തണം. അല്ലാതെ മറ്റാരുടെയും പുറത്തു കൊണ്ട് പഴിചാരാൻ പാടില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് യുഡിഎഫ് സർക്കാർ എന്ത് നിലപാട് സ്വീകരിച്ചാലും മതസൗഹാർദം നിലനിർത്തുന്നതിന് വേണ്ടിയുള്ള തീരുമാനം തന്നെയാകും എൽഡിഎഫ് കൈക്കൊള്ളുകയെന്നും എ എ റഹീം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...