ഡിവൈഎഫ്ഐ അഖിലേന്ത്യ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും ; പ്രസിഡന്റായി എ.എ റഹീം എംപി തുടരാൻ ധാരണ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിവൈഎഫ്ഐ അഖിലേന്ത്യ ഭാരവാഹികളെ ഇന്ന് പ്രഖ്യാപിക്കും. അഖിലേന്ത്യ പ്രസിഡന്റായി എ.എ റഹീം എംപി തുടരാൻ ധാരണ. ജനറൽ സെക്രട്ടറി അബോയ് മുഖർജി മാറും. ഹിമാഗ്ന ഭട്ടാചാര്യ പുതിയ സെക്രട്ടറിയാകും. എം.വിജിൻ എംഎൽഎയെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയിൽ നിന്നും മാറ്റിയേക്കും. കണ്ണൂർ ജില്ലാ സെക്രട്ടറി എൻ.ഷാജറിനെ പട്ടികയിൽ ഉൾപ്പെടുത്തി. കര്‍ഷക പ്രക്ഷോഭ മാതൃകയില്‍ തൊഴില്ലായ്മക്കെതിരേ രാജ്യവ്യാപക സമരം സംഘടിപ്പിക്കാനും ഡി.വൈ.എഫ്.ഐ ഒരുങ്ങുന്നു. കൊല്‍ക്കത്തയില്‍ നടക്കുന്ന സംഘടനയുടെ അഖിലേന്ത്യ സമ്മേളനത്തില്‍ സമരത്തിന്റെ രൂപരേഖ തയ്യാറാക്കും.

നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ വിജയിച്ച കര്‍ഷക സംഘടനകളുടെ സമരത്തിന്റെ മാതൃകയില്‍ വിവിധ യുവജന സംഘടനകളെ പങ്കെടുപ്പിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കാനാണ് ഡി.വൈ.എഫ്.ഐ ആലോചിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം നടത്താതെ യുവജന സംഘടനകളെ അണിനിരത്തിയുള്ള സമരമാണ് സംഘടന ആലോചിക്കുന്നത്. സമരത്തിന്റെ രൂപം സംബന്ധിച്ച് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ അന്തിമരൂപമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...