ആധാർ സൗജന്യമായി പുതുക്കൽ സെപ്തംബര്‍ 14വരെ മാത്രം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആധാര്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന സമയ പരിധി ഉടന്‍ അവസാനിക്കും. സെപ്തംബര്‍ 14വരെയാണ് ആധാര്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും തിരുത്താനും സൗജന്യമായി സാധിക്കുന്ന അവസാന ദിവസം. അതായത് ഒരാഴ്ചയ്ക്ക് അടുത്ത് മാത്രമാണ് ബാക്കിയുള്ളത്. നേരത്തെ ജൂണ്‍ 14വരെയായിരുന്നു ആധാര്‍ വിവരങ്ങള്‍ തിരുത്താന്‍ സമയം അനുവദിച്ചത്. അത് പിന്നീട് മൂന്ന് മാസം കൂടി ദീര്‍ഘിപ്പിക്കുയായിരുന്നു.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും മറ്റും ആധാര്‍ ഐഡന്‍റിഫിക്കേഷന്‍ ആവശ്യമാണ്. പല രേഖകളും ആധാറുമായി ബന്ധിപ്പിക്കാന്‍ ഇതിനകം തന്നെ ആവശ്യപ്പെടുന്നുണ്ട്. പാന്‍, പിഎഫ് പോലുള്ള സേവനങ്ങള്‍ക്ക് ആധാര്‍ ആവശ്യമാണ്. myaadhaar.uidai.gov.in വെബ് സൈറ്റ് വഴി ആധാര്‍ വിവരങ്ങള്‍ ആധാര്‍ ഉടമകള്‍ക്ക് നേരിട്ട് സൗജന്യമായി  തിരുത്താം. എന്നാല്‍ അക്ഷയ സെന്‍ററുകള്‍ വഴി ഇത് ചെയ്യാന്‍ 50 രൂപ നല്‍കണം. ആധാര്‍ എടുത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ അതിലെ വിവരങ്ങള്‍ ഒന്നും അപ്ഡേറ്റ് ചെയ്യാത്തവര്‍ പുതിയ സമയ പരിധിക്കുള്ളില്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് ആധാര്‍ ഏജന്‍സിയായ യുഐഡിഎഐ (യൂണിഫൈഡ് ഐഡന്‍റിഫിക്കേഷന്‍ അതോററ്ററി ഓഫ് ഇന്ത്യ) പറയുന്നത്. ആധാര്‍ വിവരങ്ങളുടെ കൃത്യത വര്‍ദ്ധിപ്പിക്കാനാണ് ഇത്തരം ഒരു നീക്കം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....