കൂടുതൽ പ്രദേശങ്ങളിലേക്ക് ബസ് സർവീസ് വേണം ; താലൂക്ക് വികസനസമിതി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : യാത്രാസൗകര്യം തീരെക്കുറഞ്ഞ ചെറുതന – കരുവാറ്റ, തൃക്കുന്നപ്പുഴ- കരുനാഗപ്പള്ളി, തൃക്കുന്നപ്പുഴ – കുമാരകോടി – തിരുവല്ല, കുമാരകോടി – ആലപ്പുഴ റൂട്ടുകളിൽ ബസ് സർവീസ് ആരംഭിക്കാൻ നടപടിവേണമെന്ന് കാർത്തികപ്പള്ളി താലൂക്ക് വികസനസമിതി ആർ.ടി.ഒ.യ്ക്ക്‌ നിർദേശം നൽകി. ഹരിപ്പാട്ടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ ബസുകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി., ആർ.ടി.ഒ., പോലീസ്, നഗരസഭ എന്നിവയുടെ സംയുക്തയോഗത്തിൽ തീരുമാനമെടുക്കും.

ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് കാർത്തികപ്പള്ളി തഹസിൽദാരെ ചുമതലപ്പെടുത്തി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നീക്കംചെയ്യുന്ന ഉയരവിളക്കുകൾ നഗരപരിധിയിൽ അനുയോജ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കണം. നഗരസഭ ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കാനും വികസനസമിതി നിർദേശിച്ചു. ചെറുതന ഗ്രാമപ്പഞ്ചായത്തിന്‍റെ വടക്കൻപ്രദേശത്ത് എ.ടി.എം. ഇല്ലെന്ന പരാതി വികസനസമിതിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഗ്രാമീൺ ബാങ്ക് അധികൃതരെ ഇക്കാര്യമറിയിക്കാൻ തീരുമാനിച്ചു. കരുവാറ്റയിലെ റെയിൽവേ അടിപ്പാത റോഡ് തകർന്നു കിടക്കുകയാണ്. എത്രയുംവേഗം റോഡുനന്നാക്കാൻ റെയിൽവേ അധികൃതർക്കു നിർദേശംനൽകാനും തീരുമാനമായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...