അയോധ്യ രാമക്ഷേത്ര സംഭാവനയിൽ വൻ അഴിമതി ; വിഎച്ച്പി നേതാവ് ചമ്പത് റായിക്കെതിരെ ആരോപണവുമായി എഎപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി ഇടപാടിലും സംഭാവനകളിലും വൻ അഴിമതി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി. വിശ്വഹിന്ദു പരിഷത്ത് മുൻ അഖിലേന്ത്യാ അധ്യക്ഷനും നിലവിൽ രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയുമായ ചമ്പത് റായിക്ക് ഈ തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നാണ് പാർട്ടി ആരോപിക്കുന്നത്. ക്ഷേത്ര നിർമാണത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്തുവന്നതായും എഎപി നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. വെറും ഒമ്പത് കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി, ചുരുങ്ങിയ സമയത്തിനുള്ളിൽ 55 കോടി രൂപയ്ക്ക് ക്ഷേത്ര ട്രസ്റ്റിന് മറിച്ചുവിറ്റതായാണ് പ്രധാന ആരോപണം.

ട്രസ്റ്റിന്റെ പണം ഉപയോഗിച്ച് വ്യക്തികൾക്ക് വൻ ലാഭമുണ്ടാക്കിക്കൊടുക്കാൻ ചമ്പത് റായിയുടെ നേതൃത്വത്തിൽ ബോധപൂർവമായ ശ്രമം നടന്നുവെന്നാണ് ആക്ഷേപം. രാമക്ഷേത്ര നിർമാണത്തിനായി രാജ്യമെമ്പാടുമുള്ള സാധാരണക്കാരായ ഭക്തർ നൽകിയ സംഭാവന പണമാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തതെന്ന വസ്‌തുത വലിയ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...