ലോകകപ്പ്‌ ഫുട്‌ബോൾ ആവേശത്തെ ലഹരിവിരുദ്ധ പോരാട്ടത്തിനുള്ള ഊർജ്ജമാക്കി ആറന്മുള ഗവണ്‍മെന്റ് വി.എച്ച്.എസ് സ്കൂള്‍

For full experience, Download our mobile application:
Get it on Google Play

ആറന്മുള: ലോകകപ്പ് ഫുട്‌ബോൾ ആവേശത്തെ ലഹരിവിരുദ്ധ പോരാട്ടത്തിനുള്ള ഊർജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ആറന്മുള ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി ശ്രദ്ധേയമായി. ‘വൺ മില്യൺ തൂഫാൻ ഗോളുകൾ @ വേൾഡ് കപ്പ് 2026’ പരിപാടിയുടെ ഉത്ഘാടനം ആറന്മുള ജനമൈത്രി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബിജു ആദ്യ ഗോൾ അടിച്ചു കൊണ്ട് നിർവ്വഹിച്ചു. വിദ്യാർത്ഥികളെ ലഹരി എന്ന വിപത്തിൽ നിന്ന് അകറ്റി കായികരംഗത്തേക്ക് നയിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. പരിപാടിയുടെ ഭാഗമായി കുട്ടികളും അധ്യാപകരും ഉൾപ്പെടെ പങ്കെടുത്ത തൂഫാൻ പെനാൽറ്റി ഷൂട്ടൗട്ട്, ഫ്രീ സ്‌റ്റൈൽ ഫുട്‌ബോൾ സ്‌കിൽസ് പ്രകടനം, ഫിഫ ഡാൻസ്, വേൾഡ് കപ്പ് ഫ്‌ളാഗ് റിവീൽ എന്നിവയും നടന്നു.

ലഹരി വിരുദ്ധ സന്ദേശമുയർത്തി സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും മൈതാനത്ത് ഒത്തുചേർന്നു. പി.റ്റി.എ പ്രസിഡന്റ് വിനോദ് ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂൾ പ്രിൻസിപ്പൽ ഇന്ദു എ.ആർ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അനീഷ് ശിവൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ഗീത.എം, എസ്.എം.സി ചെയർമാൻ മനോജ് കുമാർ, സ്കൂള്‍ തല ലഹരി വിരുദ്ധ കൺവീനര്‍ ശ്രീകാന്ത് പി.ആർ., ഫുട്ബോൾ പരിശീലകൻ പ്രണവ്, കായികാധ്യാപിക അനിത, സീനിയർ അസിസ്റ്റന്റ് അനിത പി.കെ., സ്റ്റാഫ് സെക്രട്ടറി രാധിക എം.ജി എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...