ആംആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി ; ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആംആദ്മി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. ആംആദ്മിയുടെ സിറ്റിങ് എംഎല്‍എ മനോജ് കുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ചൊവ്വാഴ്ച്ച ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മനോജ് കുമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.  പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു മനോജ് കുമാറിന്റെ പാര്‍ട്ടി പ്രവേശനം. ഇതോടെ അരവിന്ദ് കെജരിവാളിന് വന്‍ തിരിച്ചടി തന്നെയാണ് നേരിട്ടത്.

കെജരിവാളിനും ആംആദ്മിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മനോജ് കുമാര്‍ നടത്തിയത്. ജനങ്ങള്‍ക്ക് തെറ്റായ സ്വപ്നങ്ങളാണ് അരവിന്ദ് കെജരിവാള്‍ കാണിച്ചു കൊടുക്കുന്നതെന്ന് മനോജ് കുമാര്‍ വിമര്‍ശിച്ചു. കോണ്ട്ലിയില്‍ നിന്നുള്ള ആംആദ്മി നിയമസഭാംഗമായിരുന്നു ഇദ്ദേഹം. സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു മനോജ് കുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആം ആദ്മി വിടുന്ന നാലാമത്തെ എംഎല്‍എയാണ് മനോജ് കുമാര്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തഴയപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ആംആദ്മി എംഎല്‍എമാര്‍ നേരത്തെ പാര്‍ട്ടി വിട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന സുഗതനെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യിപ്പിക്കാൻ ബിജെപി ; ഒരു...

0
തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതനെ വീണ്ടും സത്യപ്രതിജ്ഞ...

വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി റെഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധിയിൽ കെഎസ്ഇ​ബിയെ കുറ്റപ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ....