ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ മഞ്ചേരിയിലെ സത്യസരണിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പോലീസ് കണ്ടെത്തി. ദുബായിലെ സോഫ്റ്റ് വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപർണയെ വിവാഹത്തിന് 15 ദിവസം മുൻപാണ് കാണാതായത്. സത്യസരണിയിൽ പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയപ്പോഴാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപർണ പോലീസിന് മൊഴിനൽകി.

സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അപർണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ മിനി വിജയൻ എ.ഡി.ജി.പി ബി.സന്ധ്യക്ക് പരാതിനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപർണയ്ക്ക് പാസ്‌പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയിൽ പോലീസ് നടത്തിയ റെയ്ഡിൽ എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെൺകുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം.

ഇസ്ലാമിന്റെ വിശാലതയെക്കുറിച്ച് അറിയുവാനും മതമെന്ന നിലയിലും പ്രത്യയശാസ്ത്രമെന്ന നിലയിലും ഇസ്ലാമാണ് അവസാന വാക്ക് എന്ന തിരിച്ചറിയുവാനും ആളുകളെ സഹായിക്കുന്ന സ്ഥാപനമാണ് 1994 ല്‍ മഞ്ചേരിയില്‍ നിലവില്‍ വന്ന സത്യ സരണി എന്ന് – യൂട്യൂബില്‍ സത്യസരണി മഞ്ചേരി മലപ്പുറം എന്ന വീഡിയോയില്‍ പറയുന്നു. 2016 ജൂലൈ 20നാണ് ഈ വീഡിയോ അപ്ലോഡായിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...