നാളെ ആയില്യംപൂജ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുന്നന്താനത്തു കാവിലെ ആയില്യംപൂജ ബുധനാഴ്ച പത്തുമണിക്ക്‌ മുരിക്കുവേലിൽ ഇല്ലത്ത് രാജൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും. അയിരൂർ പുതിയകാവ് പാതിയോടിൽ കോട്ടയ്ക്കൽ കാവുകളിൽ ആയില്യംപൂജ ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക്‌ മൂക്കന്നൂർ ഹരി നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

പൂവത്തൂർ  കവലയിൽ ഭഗവതിക്ഷേത്രത്തിലെ ആയില്യംപൂജ 16-ന് 10 മണിക്ക്‌ മേൽശാന്തി ഇല്ലിക്കാട്ട് മഠം വിനയൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും. ആറന്മുള  കാവിട തറവാട്ടിൽ ആയില്യംപൂജയുടെ ഭാഗമായി കുടുംബ ദേവീക്ഷേത്രത്തിലെ പൂജകളും രണ്ടുകാവുകളിലെ പൂജകളും നൂറും പാലും സമർപ്പണങ്ങളും വെള്ളിയാഴ്ച 4.30 മുതൽ 12.30 വരെ നടക്കും.

മുക്കൂട്ടുതറ  തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആയില്യംപൂജ ബുധനാഴ്ച രാവിലെ ഒൻപതിന് തുടങ്ങും. മേൽശാന്തി പ്രശാന്ത് കെ.നമ്പൂതിരി കാർമികത്വം വഹിക്കും. വിശേഷാൽ പൂജകൾക്കും വഴിപാടുകൾക്കും സൗകര്യമുണ്ടാകുമെന്ന് ജനറൽ സെക്രട്ടറി വി.എം.രാജൻ അറിയിച്ചു. നീർവിളാകം നിലയ്ക്കൽ കുടുംബം വക പാമ്പുമന സർപ്പക്കാവിൽ ആയില്യംപൂജയും നൂറും പാലും ബുധനാഴ്ച ഒമ്പതിന് നടക്കും. താമര ഇല്ലത്ത് പ്രജൂഷ് എസ്.നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

മാലക്കര  തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ആയില്യംപൂജയും നൂറുംപാലും ബുധനാഴ്ച രാവിലെ എട്ടിന് തുടങ്ങും. മേൽശാന്തി ഹരീഷ് ജെ.പോറ്റിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ. തിരുവൻവണ്ടൂർ ജയരാമനും സംഘവും ഒരുക്കുന്ന മേളവും തട്ട സ്വദേശിനി ലതയുടെ പുള്ളുവൻ പാട്ടുമുണ്ടാകും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ചയെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ വാതക ചോര്‍ച്ച...

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...

സിജെപി പ്രതിഷേധം ; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

0
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു...