തീര്‍ഥാടന ഒരുക്കങ്ങള്‍ ഇപ്പോള്‍ സജീവo ; സന്നിധാനം ഉണരുന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശരണം വിളികളുമായി ഭക്തലക്ഷങ്ങള്‍ മലകയറി സന്നിധാനത്തേക്ക് എത്തും. കഴിഞ്ഞ ദിവസങ്ങളില്‍ മടിച്ചുനിന്ന തീര്‍ഥാടന ഒരുക്കങ്ങള്‍ ഇപ്പോള്‍ സജീവമാണ്. സ്പെഷ്യല്‍ ഡ്യൂട്ടിക്കു നിയോഗിച്ച ദേവസ്വം ജീവനക്കാര്‍ എത്തിത്തുടങ്ങി. കലക്ടര്‍ ചെയര്‍മാനായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി ശുചീകരണത്തിനു നിയോഗിച്ച വിശുദ്ധി സേനാംഗങ്ങള്‍ എത്തി.

കെഎസ്‌ആര്‍ടിസി ഇന്നു മുതല്‍ പ്രധാന ഡിപ്പോകളില്‍ നിന്നു പമ്പയിലേക്ക് സ്പെഷല്‍ സര്‍വീസ് നടത്തും. പമ്പ ഡിപ്പോയുടെ പ്രവര്‍ത്തനവും ഇന്നു തുടങ്ങും. പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനുള്ള ബസുകള്‍ ഇന്നു മുതല്‍ വിവിധ ഡിപ്പോകളില്‍നിന്ന് എത്തും. പമ്പയില്‍ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനം തുടങ്ങി. സ്പെഷല്‍ ഡ്യൂട്ടിക്കു നിയോഗിച്ച പോലീസിന്‍റെ  1300 പേരടങ്ങുന്ന ആദ്യസംഘം ഇന്നെത്തും.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു 2നു നിലയ്ക്കല്‍ അടിസ്ഥാന താവളത്തില്‍ മന്ത്രി കെ.രാജന്‍ നിര്‍വഹിക്കും. സന്നിധാനം, പമ്ബ, നിലയ്ക്കല്‍, പത്തനംതിട്ട കലക്ടറേറ്റ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകളെ ബന്ധിപ്പിച്ചാണ് ഇതു പ്രവര്‍ത്തിക്കുന്നത്. ഇത്തവണ 3 കാനനപാതകളും തുറക്കും. എരുമേലി പേട്ടതുള്ളി കാല്‍നടയായി തീര്‍ഥാടകര്‍ എത്തുന്ന കരിമല പാതയും വണ്ടിപ്പെരിയാര്‍ സത്രം, പുല്ലുമേട് വഴി സന്നിധാനത്തേക്കുള്ള കാനനപാതയും തെളിച്ചു. നീലിമല വഴിയുള്ള പരമ്പരാഗത പാത കരിങ്കല്ലു പാകി നവീകരിക്കുന്ന ജോലികള്‍ അവസാനഘട്ടത്തിലാണ്.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൂനെ കേതൻ അഗർവാൾ വധക്കേസ്: ഒരു കോടി രൂപയോളം വാങ്ങി കാമുകന് നല്‍കിയെന്നും കണ്ടെത്തല്‍

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

ടോൾ കൊടുക്കാതെ ബൈപ്പാസ് കടന്നാൽ കേസും പിഴയും ; വാഹന നമ്പർ പോലീസിന് കൈമാറിത്തുടങ്ങി

0
കോഴിക്കോട് : ദേശീയപാതയിലെ ടോൾ പ്ലാസകളിൽ പണം നൽകാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ...

മൂന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 65 വയസുകാരന് വധശിക്ഷ

0
മുംബൈ : മഹാരാഷ്ട്രയെ നടുക്കിയ പൂണെ നസ്രാപുർ ബലാത്സംഗക്കൊലക്കേസിൽ പ്രതിക്ക് വധശിക്ഷ...

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി നടൻ സൂര്യ

0
ചെന്നൈ : നടൻ സൂര്യയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തമിഴ്‌നാട്ടിൽ...