അബാന്‍ മേല്‍പ്പാലനിര്‍മ്മാണം ; അലക്ഷ്യമായി വലിച്ചെറിയുന്ന കമ്പി കഷ്ണങ്ങള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയാവുകയാണ് അബാന്‍ മേല്‍പ്പാല നിര്‍മ്മാണം നടക്കുന്ന ഭാഗത്ത് വലിച്ചെറിയുന്ന ഇരുമ്പ് കമ്പിയുടെ കഷ്ണങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുന്ന കമ്പികളും. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇത്തരത്തില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരുന്ന കമ്പിയില്‍ തട്ടി കാല്‍ നടയാത്രക്കാരന് കാലിന് പരിക്കേറ്റത്‌. പാലത്തിന്റെ സ്പാനുകള്‍ക്ക് മുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ താഴേയ്ക്ക് വലിച്ചെറിയുന്ന കമ്പിയുടെ കഷ്ണങ്ങളും കൂര്‍ത്ത ഇരുമ്പ് ഭാഗങ്ങളുമാണ് യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുന്നത്. യാതൊരു സുരക്ഷയുമില്ലാതെയാണ് ഇവിടെ തൊഴിലാളികള്‍ ജോലി ചെയ്യുന്നതും.

പത്തനംതിട്ടയിലെ സ്വകാര്യ ബസ്‌ സ്റ്റാന്റ് ഭാഗത്തേക്കും കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ ഭാഗത്തേക്കുമെല്ലാം പോകുന്ന വഴിയിലാണ് ഇത്തരത്തില്‍ കമ്പി കഷ്ണങ്ങള്‍ ചിതറി കിടക്കുന്നത്. മണ്ണില്‍ തറച്ച് നില്‍ക്കുന്ന ഇത്തരം കമ്പി കഷ്ണങ്ങളില്‍ ചവിട്ടിയും ഇതില്‍ തട്ടിയുമൊക്കെയാണ് കൂടുതലും അപകടങ്ങള്‍ സംഭവിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തിയുടെ ഭാഗമായി അബാന്‍ ജംഗ്ഷനില്‍ നിന്നും സ്വകാര്യ ബസ്‌ സ്റ്റാന്റ് ഭാഗത്തേക്ക് പോകുന്ന പാതയിലെ ഗതാഗതം നിരോധിച്ചാണ് നിര്‍മ്മാണം നടത്തിയത്. എന്നാല്‍ ഇത് വീണ്ടും തുറന്നപ്പോള്‍ കമ്പികളും ഇരുമ്പിന്റെ കൂര്‍ത്ത ഭാഗങ്ങളും റോഡില്‍ ചിതറികിടന്നിരുന്നത് നീക്കം ചെയ്തില്ല. ഇതാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...