അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും ; പണക്കാടെത്തി തങ്ങൾമാരുമായി കൂടിക്കാഴ്ച നടത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അബ്ദുറഹിമാൻ രണ്ടത്താണി ഉയർത്തിയ അനിശ്ചിതത്വത്തിന് അവസാനം. അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും. പണക്കാടെത്തിയ രണ്ടത്താണി സാദിഖലി തങ്ങളുമായും, അബ്ബാസലി ശിഹാബ് തങ്ങളുമായും മുനവ്വർ അലി തങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. താൻ മുസ്‌ലിം ലീഗിൽ തുടരുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി അറിയിച്ചു. ഉടക്കി നിന്ന രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിച്ച് സാദിഖലി തങ്ങള്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു. തുടര്‍ന്നാണ് ലീഗില്‍ തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്. തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുൻ എം.എൽ.എയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെ രണ്ടത്താണി മറുകണ്ടം ചാടുമെന്നും ഇടതു മുന്നണി സ്ഥാനാര്‍ഥിയായി രംഗത്തുവരുമെന്നും സൂചന പുറത്തുവന്നു. ഇടത് നേതാക്കൾ രണ്ടത്താണിയുമായി സംസാരിച്ചതായും വാർത്തകൾ പുറത്തുവന്നു. അബ്ദുറഹ്മാൻ രണ്ടത്താണിക്ക് മത്സരിക്കാൻ തിരൂരങ്ങാടി വിട്ടു നൽകാൻ സി പി ഐ തയ്യാറായിരുന്നു. മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കലാപക്കൊടി ഉയർത്തിയ അബ്ദുറഹിമാൻ രണ്ടത്താണിയെ ആയുധമാക്കി മലപ്പുറത്ത് മുന്നേറാൻ സി പി എമ്മിൽ തിരിക്കിട്ട നീക്കം തുടരുന്നതിനിടെയാണ് രണ്ടത്താണി ലീഗിൽ തുടരുമെന്ന് വ്യക്തമാക്കിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....