വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം ; പിടികിട്ടാപ്പുള്ളി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: വിവാഹ വീടുകളും കല്യാണ മണ്ഡപങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ പിടികിട്ടാപ്പുള്ളി ബെംഗളൂരു സദാശിവ നഗറിൽ പിടിയിൽ. ചന്നപ്പട്ടണ സ്വദേശി ‘പൾസർ ബാബു’ എന്ന ബാബുവാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് രണ്ടു കാറുകളും 132 ഗ്രാം സ്വർണവും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഒരു വിവാഹ വീട്ടിലെ മോഷണത്തിനിടെയാണ് നിരവധി കേസുകളിൽ പ്രതിയായ ചന്നപ്പട്ടണ സ്വദേശി ബാബുവിനെ പോലീസ് പിടികൂടിയത്. പത്തൊന്പതോളം കേസുകളിൽ പ്രതിയായിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ പോലീസിന് ഇതുവരെ കഴി‌‌ഞ്ഞിരുന്നില്ല. ചില്ലറ മോഷണക്കേസുകളിൽ പ്രതിയായി ജയിലിൽ ആയിരുന്ന ബാബു കൊവിഡ് കാലത്ത് ജയിൽ മോചിതനായതോടെയാണ് വിവാഹ വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികളെയാണ് ഇയാൾ പ്രധാനമായും ഉന്നംവച്ചിരുന്നത്. കുട്ടികളുടെ കയ്യിലും കഴുത്തിലും കാലിലും ഉള്ള ആഭരണങ്ങളും മൊബൽ ഫോണുകളും ഇയാൾ കവർന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതിനു പുറമേ വിവാഹ വീടുകളിലെ ലാപ്ടോപ്പുകളും ബൈക്കുകളും ഇയാൾ മോഷ്ടിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ആഭരണങ്ങൾ ഉരുക്കി വിറ്റ് ആ പണം കൊണ്ട് ആ‌ർഭാട ജീവിതം നയിക്കുന്നതായിരുന്നു ബാബുവിന്റെ രീതി. 42 ലക്ഷത്തിലേറെ രൂപ വില വരുന്ന രണ്ട് കാറുകളും 132 ഗ്രാം സ്വർണവും 7 മൊബൈൽ ഫോണുകളും ഒരു ക്യാമറയും രണ്ട് ലെൻസുകളും രണ്ട് ലാപ്ടോപ്പുകളും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സദാശിവ നഗർ, വരത്തൂർ, ജാലഹള്ളി, ബാഗൽഗുണ്ടെ പോലീസ് സ്റ്റേഷനുകളിൽ ബാബു പ്രതിയായിട്ടുള്ള കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....