24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം ; ഖത്തറിലെ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ഖത്തർ: ഖത്തറിലെ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ നടപടി. സെക്യൂരിറ്റി അറ്റാഷേ, മിലിട്ടറി അറ്റാഷേ, ജീവനക്കാർ എന്നിവർ 24 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. എംബസിയിലെ സൈനിക അറ്റാഷെയും സുരക്ഷാ അറ്റാഷെയും, രണ്ട് അറ്റാഷെ ഓഫീസുകളിലെയും ജീവനക്കാർ എത്രയും വേഗം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എംബസിക്ക് അയച്ച ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. ഇറാൻ എംബസി ജീവനക്കാരെ ‘പേഴ്സൺ നോൺ ഗാറ്റ’ ആയി പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ എച്ച്ഇ ഇബ്രാഹിം യൂസിഫ് ഫഖ്‌റോയും സ്റ്റേറ്റിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അംബാസഡർ അലി സലേഹബാദിയും ബുധനാഴ്ച നടന്ന കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നടപടി.

ഖത്തറിൽ ഇറാൻ നടത്തുന്ന ആക്രമങ്ങളും, ജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ലംഘിച്ചതിനും മറുപടിയായാണ് ഈ തീരുമാനം എടുത്തതെന്ന് മന്ത്രാലയം വിശദീകരിച്ചു. അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്‍റെയും ലംഘനമാണ് ഇറാൻ നടത്തുന്നത്. ഇറാൻ ശത്രുതാപരമായ സമീപനം തുടരുന്നത് ഖത്തറിന്റെ പരമാധികാരം, സുരക്ഷ, ദേശീയ താൽപ്പര്യങ്ങൾ എന്നിവയെ ചോദ്യം ചെയ്യുന്നതാണെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....