എല്ലാം കെപിസിസി പ്രസിഡന്‍റ് പറയുമെന്ന് സതീശൻ ; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്

For full experience, Download our mobile application:
Get it on Google Play

ദില്ലി: കോണ്‍ഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർഗെയുടെ വസതിയിൽ നടന്ന മാരത്തോൺ ചർച്ച അവസാനിച്ചു. വെളുപ്പിന് 2.15 വരെ നടന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കേരളത്തിലെ സീറ്റുകളിൽ അന്തിമ ധാരണയായില്ല. കെ സുധാകരൻ ഉടക്കിയതോടെ എംപിമാർ മത്സരിക്കുന്ന കാര്യത്തിലും ധാരണായില്ല. താനല്ല സ്ഥാനാർത്ഥികളെക്കുറിച്ച് പറയേണ്ടതെന്നായിരുന്നു ചർച്ച കഴിഞ്ഞ് പുറത്തേക്ക് വന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ഞാൻ അല്ല കാര്യങ്ങൾ പറയേണ്ടത്. എല്ലാം കെ പി സി സി പ്രസിഡന്‍റ് വിശദീകരിക്കും. നാലഞ്ച് സീറ്റുകളിൽ ധാരണയായില്ല. കേരളം മാത്രമല്ല അസം, പുതുച്ചേരി അടക്കം എല്ലായിടങ്ങളിലും ചർച്ചയുണ്ടായിരുന്നുവെന്ന് സതീശൻ പറഞ്ഞു.

എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു. തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ല. നാലഞ്ച് സീറ്റിൽ ചർച്ച തുടരും. ബാക്കി സീറ്റുകളിൽ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും. നല്ല സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ചർച്ച പൂർത്തിയാക്കി കെപിസിസി അധ്യക്ഷൻ നാട്ടിലേക്ക് മടങ്ങി. പ്രതിപക്ഷ നേതാവ് വിഡി സതീശനും പുലർച്ചെ നാല് മണിയോടെ കേരളത്തിലേക്ക് മടങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....