രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിട്ടയച്ചത് വിചാരണ കൂടാതെ, അപ്പീല്‍ നല്കാന്‍ ഒരുങ്ങി സിബിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയില്‍ വിചാരണയില്‍ നിന്ന് രക്ഷപെട്ടത് സി.ബി.ഐയിലെ ഒരു എസ്.ഐയുടെ പിഴവുകാരണം. ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.

കൊലപാതകം നടന്ന ദിവസം രാത്രി മോഷണത്തിനായി കോണ്‍വന്റിലെത്തിയ അടയ്ക്കാ രാജു നല്‍കിയ മൊഴിയില്‍ ഫാ.ജോസ് പൂതൃക്കയിലിനെയും ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ തെള്ളകത്തെയും അവിടെ കണ്ടതായി പറഞ്ഞിരുന്നു. ഇതാണ് കേസില്‍ പ്രതികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. അഭയ കൊല്ലപ്പെട്ട കോണ്‍വെന്റിന് എതിര്‍വശത്തെ ജറുസലേം ചര്‍ച്ചിലെ നൈറ്റ് വാച്ച്‌മാനായിരുന്ന ചെല്ലമ്മദാസ് സി.ബി.ഐക്ക് നല്‍കിയ മൊഴി പൂതൃക്കയിലിന് എതിരായിരുന്നു.

അഭയ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്  പൂതൃക്കയിലെന്ന് കരുതുന്നയാള്‍ സ്‌കൂട്ടറിലെത്തി കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടതായാണ് മൊഴി. കുറേ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടതായും മൊഴിയുണ്ടായിരുന്നു. എന്നാല്‍ അഭയ കൊല്ലപ്പെട്ട ദിവസമാണോ പൂതൃക്കയിലിനെ കണ്ടതെന്ന് മൊഴി രേഖപ്പെടുത്തിയ സി.ബി.ഐ എസ്.ഐ ചോദിച്ചറിഞ്ഞില്ല. 2014ല്‍ ചെല്ലമ്മദാസ് മരിച്ചു. അതിനാല്‍ അവരെ വിചാരണ നടത്താനായില്ല.

തീയതി രേഖപ്പെടുത്താതിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ പിഴവ് പൂതൃക്കയില്‍ കോടതിയില്‍ ചോദ്യംചെയ്തു. തുടര്‍ന്ന് വിചാരണ കൂടാതെ പൂതൃക്കയിലിനെ വിട്ടയയ്ക്കാന്‍ വിചാരണക്കോടതി ഉത്തരവിട്ടു. രണ്ടു പേരെ കോണ്‍വെന്റില്‍ കണ്ടതായി അവിടെ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവും മൊഴി നല്‍കിയിരുന്നു. പക്ഷേ പൂതൃക്കയിലിനെതിരായ തെളിവുകള്‍ സമര്‍ത്ഥിക്കാന്‍ അന്നത്തെ പ്രോസിക്യൂട്ടറും പരാജയപ്പെട്ടു. പൂതൃക്കയിലിനെ വിട്ടയച്ചതിനെതിരെ ജോമോന്‍ അപ്പീല്‍ ഫയല്‍ ചെയ്തെങ്കിലും സി.ബി.ഐയാണ് ഫയല്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വിധിച്ചു.

പിന്നീട് സി.ബി.ഐ അപ്പീല്‍ ഫയല്‍ ചെയ്തപ്പോള്‍ ജോമോന്റെ ഹര്‍ജിയുണ്ടെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. അഭയ കൊല്ലപ്പെട്ട ദിവസം കോണ്‍വെന്റില്‍ ഉണ്ടായിരുന്നതായി നാര്‍ക്കോ അനാലിസിസ് പരിശോധനയില്‍ ജോസ് പൂതൃക്കയില്‍ വെളിപ്പെടുത്തിയിരുന്നതായി രേഖയുണ്ട്.

എന്നാല്‍ പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ സമ്മത പ്രകാരവും അഭിഭാഷകന്റെ സാന്നിധ്യത്തിലും വേണം പരിശോധന നടത്തേണ്ടതെന്ന സുപ്രീംകോടതി മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താല്‍ ശാസ്ത്രീയ പരിശോധനാ ഫലം തെളിവായി കോടതി സ്വീകരിച്ചില്ല. 2008ലാണ് പ്രതികളുടെ അറസ്റ്റുണ്ടായത്. 2009ല്‍ നാര്‍ക്കോ അനാലിസിസ് നടത്തി. സുപ്രീംകോടതി മാനദണ്ഡം പുറത്തിറക്കിയത് 2010ലായതിനാല്‍ അഭയാ കേസില്‍ ബാധകമല്ലെന്നും വാദമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...