ക്രിസ്തുവിൽനിന്നും ലഭിക്കുന്ന ധന്യമായ ജീവിതമാണ് നമ്മെ നയിക്കേണ്ടത് ; അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്ത

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജീവന്റെ പുതുക്കത്തിൽ ജീവിക്കുന്നവരാകണം സുവിശേഷകരെന്നും ക്രിസ്തുവിൽനിന്നും ലഭിക്കുന്ന ധന്യമായ ജീവിതമാണ് നമ്മെ നയിക്കേണ്ടതെന്നും അഭി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപോലീത്ത പറഞ്ഞു. മദ്ധ്യതിരുവിതാംകൂർ ഓർത്തഡോൿസ്‌ കൺവെൻഷനോടനുബന്ധിച്ച് നടന്ന സുവിശേഷസംഘം, പ്രാർത്ഥനായോഗം, ഐനാംസ് സംഘടനകളുടെ സംയുക്ത സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ മൈതാനത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജീവനാണോ ജീവിതമാണോ വലുത് എന്നതാണ് നമ്മുടെ മുന്നിലെ വലിയ ചോദ്യം. ജീവിതം ആരംഭിക്കുന്നതും അവസാനിക്കുന്നതും ജീവനിലാണെങ്കിലും ജീവനേക്കാൾ ജീവിതമാണ് വിലയേറിയത്. രോഗികളെയും നിരാലംമ്പരെയും അനാഥരെയും കരുതുകയും സഹായിക്കുകയും ചെയ്യാനുള്ള മനസ്സാണ് ക്രിസ്തീയ മൂല്യങ്ങളുടെ ആകെത്തുകഎന്നും അഭി തിരുമേനി പറഞ്ഞു.

പ്രാർത്ഥനായോഗം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ലേസ്‌ലി പി. ചെറിയാന്റെ അധ്യക്ഷതയിൽ അഭി. എബ്രഹാം മാർ സെറാഫിൻ അനുഗ്രഹ സന്ദേശം നൽകി. ഫാ. ലൈജു മാത്യു ക്ലാസിന് നേതൃത്വം നൽകി. സുവിശേഷ സംഘം വൈസ് പ്രസിഡന്റ് ഫാ.ജോർജ്ജ് മാത്യു, ഐനാംസ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. തോമസ് കെ. ചാക്കോ, സുവിശേഷസംഘം ഭദ്രാസന ജനറൽ സെക്രട്ടറി വി. വി. എബ്രഹാം, പ്രാർത്ഥനായോഗം ഭദ്രാസന ജനറൽ സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, ഐനാംസ് ഭദ്രാസന ജനറൽ സെക്രട്ടറി തോമസ് പോൾ, ജോയ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

വൈകിട്ട് നടന്ന യുവജന സംഗമം ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ സെറാഫിൻ മെത്രാപോലീത്ത ഉദ്ഘാടനം ചെയ്തു. ജീവിത വിശുദ്ധിയെ വർധിപ്പിക്കുകയും പ്രതിബദ്ധതയോടെ ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാൻ യുവജനങ്ങൾക്ക് കഴിയണം. ദൈവത്താൽ സംരക്ഷിക്കപ്പെടേണ്ട മനുഷ്യൻ ദൈവങ്ങളെ സംരക്ഷിക്കുവാൻ പാടുപെടുകയാണ്. മതാത്മകത ശക്തിപ്രാപിക്കുകയും ആത്മീകത ക്ഷയിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ദൈവീകതയുടെ പരിപാവനത സംരക്ഷിക്കുന്നവരാകണമെന്നും അഭി തിരുമേനി പറഞ്ഞു.

യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. എബി ടി. സാമുവേലിന്റെ അധ്യക്ഷതയിൽ മൊട്ടിവേഷൻ സ്പീക്കർ ഫാ.ജിനു പള്ളിപ്പാട്ട് വൈക്കം ക്ലാസ്സിന് നേതൃത്വം നൽകി. ഏഷ്യാനെറ്റ് ചീഫ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് പ്രിൻസ് പാങ്ങാട്ട് ലഹരി വിരുദ്ധ സന്ദേശ പ്രതിജ്ഞ ചൊല്ലികൊടുത്തു. കൺവെൻഷൻ പ്രസിഡന്റ് ഫാ. ഗബ്രിയേൽ ജോസഫ്, കൺവെൻഷൻ ജോയിന്റ് ജനറൽ കൺവീനർ ഷിജു തോമസ്, യുവജന പ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി എൻ. ജെ. രെഞ്ചു, ബ്രദർ സ്റ്റീഫൻ സണ്ണി എന്നിവർ പ്രസംഗിച്ചു.

ഇന്ന് രാവിലെ 6.45ന് തുമ്പമൺ ഭദ്രാസന സഹായ മെത്രാൻ അഭി. എബ്രഹാം മാർ സെറാഫിൻ മെത്രാപോലീത്തയുടെ മുഖ്യ കാർമ്മീകത്വത്തിൽ വി. അഞ്ചിന്മേൽ കുറബ്ബാന, 10ന് 106ആമത് മദ്ധ്യതിരുവിതാംകൂർ കൺവെൻഷന്റെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി. എസ്. ശ്രീധരൻപിള്ള നിർവ്വഹിക്കും. മലങ്കര ഓർത്തഡോൿസ്‌ സഭ തുമ്പമൺ ഭദ്രാസ്സനാധിപൻ അഭി. കുറിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പൊലീത്തയുടെ അധ്യക്ഷതയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തും. ഫാ. ഗബ്രിയേൽ ജോസഫ്, ഡോ. തോമസ് ജോൺ മാമ്പറ എന്നിവർ സംസാരിക്കും. 11ന് നടക്കുന്ന ബാലികാ ബാല സംഗമം പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. 3.30ന് നടക്കുന്ന ശുശ്രുഷക സംഗമത്തിൽ ശാസ്ത്താംകോട്ട മൌണ്ട് ഹോറേബ് ആശ്രമത്തിലെ ഫാ. ബഹനാൻ കൊരുത് ക്ലാസ്സ് നയിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....