അയല്‍വാസിയുടെ വീടിനു മുന്നില്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ എ.ബി.വി.പി. മുന്‍ദേശീയ പ്രസിഡന്റ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വിധവയും വയോധികയുമായ അയല്‍വാസിയുടെ വീടിനു മുന്നില്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ എ.ബി.വി.പി. മുന്‍ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ഷണ്‍മുഖം അറസ്റ്റില്‍. 2020 ജൂലൈ 11-നായിരുന്നു കേസിന് ആസ്പദമായ സംഭവം. രണ്ടുവര്‍ഷത്തിനു ശേഷമാണ് ആതമ്ബാക്കം പോലീസ് സുബ്ബയ്യയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് ഇത്തരമൊരു ഹീനമായ പ്രവൃത്തി ചെയ്യാന്‍ സുബ്ബയ്യയെ പ്രേരിപ്പിച്ചത്.

വിധവയായ അയല്‍വാസി, തന്റെ ബന്ധുവിന്റെ സഹായത്തോടെയാണ് സുബ്ബയ്യയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ മരണത്തിനു ശേഷം അപ്പാര്‍ട്‌മെന്റില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇതേ അപ്പാര്‍ട്‌മെന്റിലെ താമസക്കാരനാണ് സുബ്ബയ്യയും. വീടിനു മുന്നില്‍ മൂത്രമൊഴിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തുവെന്നാണ് വയോധികയുടെ പരാതിയില്‍ പറയുന്നത്. സുബ്ബയ്യയുടെ പ്രവൃത്തികള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പരാതിയിലുണ്ട്. മാസ്‌ക് ധരിച്ചെത്തിയ സുബ്ബയ്യ, കോഴിയിറച്ചിക്കഷണങ്ങളും അവശിഷ്ടങ്ങളും വീടിനു മുന്നില്‍ നിരത്തിയിടുകയും ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ 2020-ല്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...