തിരുവല്ലയിൽ കെഎസ്ആര്‍ടിസി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എം.സി റോഡില്‍ ളായിക്കാട് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. പന്തളം മങ്ങാരം നാലു തുണ്ടത്തില്‍ വീട്ടില്‍ ഷഹാസ് (45) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ ളായിക്കാട് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. ഇരുവാഹനങ്ങളും തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്നു.

പാലായില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് ഷഹാസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഷഹാസിന്റെ തലയില്‍ കൂടി ബസിന്റെ പിന്‍ ചക്രം കയറിയിറങ്ങി. തിരുവല്ല പോലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

0
കോഴിക്കോട്: എം ബി ബി എസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, അറസ്റ്റ്

0
കോഴിക്കോട് : ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികൻ അറസ്റ്റിൽ. കോഴിക്കോട്...

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത...

വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം

0
കോട്ടയം : കോട്ടയത്ത് വീടിനുള്ളിൽ ​ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് യുവാവിന്റെ പരാക്രമം....