കേരളാ ബഡ്‌ജറ്റ് : കർഷകാനുകൂലമായതിന് പിന്നിൽ കേരളാ കോൺഗ്രസ്സ് (എം) സ്വാധീനമെന്ന് ജോസ് കെ.മാണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളാ ബജറ്റിൽ റബ്ബർ വിലസ്ഥിരതാ ഫണ്ടിൽ 500കോടി രുപാ വകയിരുത്തിയതും വന്യമൃഗ ശല്യം നേരിടുന്നതിന് 25 കോടിയും കെ.എം.മാണിസാറിന്റെ സ്വപ്‌ന പദ്ധതിയായ കാരുണ്യ ബനവലൻറ് ഫണ്ടിന് 500 കോടി വകയിരുത്തുകയും ചെയ്ത ബജറ്റ് കേരളാ കോൺഗ്രസ്സ് (എം) നിലപാട്കൾക്ക് അനുസരിച്ചുള്ളതാണെന്ന് കേരളാകോൺഗ്രസ്സ് (എം) ചെയർമാൻ ജോസ്കെ. മാണി അഭിപ്രായപ്പെട്ടു.

കേരളാ കോൺഗ്രസ്സ് (എം) ജില്ലാ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ജോസ്കെ. മാണി. ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ബോർഡ് ചെയർമാൻമാരായ സ്റ്റീഫൻ ജോർജ്, കെ.ജെ.ദേവസ്യ, മുഹമ്മദ് ഇക്‌ബാൽ, അഡ്വ.ജോസ് ജോസഫ് എന്നിവർക്ക് സ്വീകരണം നല്കി.

കേരളാ കോൺ (എം) ജില്ലാ പ്രസിഡന്റുമാരായ പി.എം.ജോണി, ജോയി കൊന്നക്കൽ, ബേബി കാപ്പുകാട്ടിൽ, കെ.കെ നാരായണൻ , കെ.എം.പോൾസൺ’ ആൻറണി ഈരൂരി, വയലാങ്കര മുഹമ്മദ് ഹാജി’ സുരേന്ദ്രൻ പാലേരി, ബോബി മൂക്കൻ തോട്ടം, കെഎസ്‌സി ജില്ലാ പ്രസിഡണ്ട് നവ്യ. എൻ, വനിതാ കോൺഗ്രസ്സ് ജില്ലാപ്രസിഡന്റ് വിജി വിനോദ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ജോസ്’ പയിമ്പള്ളി, അരുൺ തോമസ്, രാഘവൻ കല്ലാനോട്, റീത്താ ജസ്റ്റിൻ, ബേബി കൂനന്താനം, ബഷീർ വടകര, നാരായണൻ വടയക്കണ്ടി, റുഖിയ ബീവി എന്നിവർ പ്രസംഗിച്ചു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണം; ഡോ. റാമിന്റെ അറസ്റ്റിൽ നിർദ്ദേശവുമായി ഹൈക്കോടതി

0
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ...

ടൊവിനോ തോമസിന്റെ വീടിന് മുന്നിൽ യുവമോർച്ച പ്രതിഷേധം

0
തൃശ്ശൂർ: നടന്‍ ടൊവിനോ തോമസിന്റെ വീടിനുമുന്നില്‍ യുവമോര്‍ച്ച പ്രതിഷേധം. സിജെപി സമരത്തെ...

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...