എം എല്‍ എ. കെ എം സച്ചിന്‍ ദേവിന്‍റെ കാര്‍ തട്ടി സ്കൂട്ടര്‍ യാത്രക്കാരായ പിതാവിനും മകള്‍ക്കും പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബാലുശ്ശേരി എം എല്‍ എ. കെ എം സച്ചിന്‍ ദേവിന്‍റെ കാര്‍ തട്ടി സ്കൂട്ടര്‍ യാത്രക്കാരായ പിതാവിനും മകള്‍ക്കും പരിക്കേറ്റു. താനൂര്‍ മൂസാന്‍റെ പുരക്കല്‍ ആബിത്ത് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം. പറമ്പില്‍ കടവ് മഖാമില്‍ സിയാറത്തിനായി പോകുകയായിരുന്നു പിതാവും മകളും.

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇരുവരും സ്കൂട്ടറിനു അടിയിലായിപ്പോയി. ആബിത്തിനു ഇടതു കൈക്കും മകള്‍ക്ക് ഇടതു കാലിനുമാണ് പരിക്ക്. പരിക്കേറ്റ പിതാവിനെയും മകളെയും സച്ചിന്‍ ദേവ് എംഎല്‍എ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...