ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനിടയിലേക്ക് കുഴഞ്ഞു വീണു : കോട്ടയത്ത് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിനിടയിലേക്ക് കുഴഞ്ഞു വീണ് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മാലം കൊച്ചുതാഴത്ത് (മീനടം കുന്നുംപുറത്ത്) ജോര്‍ജ് കുര്യന്‍ (54) ആണ് മരിച്ചത്. ഇന്നലെ ഉച്ച കഴിഞ്ഞ് ടിബി റോഡില്‍ ഫെഡറല്‍ ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് കടന്നു വരുമ്പോള്‍ റോഡരികിലൂടെ നടന്നു വന്ന ജോര്‍ജ് ബസിന് അടിയിലേക്ക് തലയുടെ പിന്‍വശം അടിച്ചു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാളെ പോലീസ് ആദ്യം ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം 6.30ഓടെ മരിക്കുകയായിരുന്നു. ഇയാള്‍ ബസിന്‍റെ അടിയിലേക്ക് വീഴുന്ന അപകടത്തിന്‍റെസിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കോട്ടയം വെസ്റ്റ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ജിന്‍സി (നഴ്സ്, ഡല്‍ഹി ) മകന്‍: ജോണ്‍ സി. ജോര്‍ജ് (ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി) സംസ്കാരം പിന്നീട് നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച് കൂട്ടബലാൽസംഗം ചെയ്തതായി പരാതി ; രണ്ടുപേർ കസ്റ്റഡിയിൽ

0
വിജയവാഡ: വീട്ടിൽ തനിച്ചായിരുന്ന സമയത്ത് യുവതിയെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും കൂട്ടബലാൽസംഗം...

നേപ്പാൾ മിന്നൽ പ്രളയ ദുരന്തം : 7 മിനിറ്റിൽ ഹിമപാളി സഞ്ചരിച്ചത് 22 കിലോമീറ്റർ

0
കഠ്മണ്ഡു : ‌നേപ്പാളിൽ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ...

പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി യുഎഇ ; പുതിയ നിരക്കുകൾ ഇന്നു മുതൽ...

0
അബുദാബി : യുഎഇയിൽ പെട്രോളിനും ഡീസലിനും വില വീണ്ടും കൂട്ടി. പുതിയ...

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....