വാഹനാപകടം ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: കോട്ടാങ്ങലിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചുങ്കപ്പാറ കല്ലു കൊമ്പിൽ ഉമ്മർ (ഉമ്മർ കുട്ടി 73) ആണ് മരിച്ചത്. കോട്ടാങ്ങൽ -പാടി മൺറോഡിൽ പുത്തൂർ പടിയിൽ വ്യാഴാഴ്ച രാവിലെ 11 ന് ആണ് അപകടം നടന്നത്. റെഡിമിക്സ് വാഹനം ബൈക്കിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കവെ ബൈക്കിൽ തട്ടിയാണ് അപകടമുണ്ടായത്. ഇടിയുടെ അഘാതത്തിൽ റെഡിമിക്സ് വാഹനത്തിന്റെ അടിയിൽപ്പെട്ട ഉമ്മറിന്റെ തലയിലൂടെ വാഹനത്തിന്റെ പിൻ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.

ഉടൽ വേർപെട്ട് റോഡിൽ കിടന്ന മൃതദേഹം പെരുമ്പെട്ടിയിൽ നിന്ന് പോലീസെത്തിയാണ് മാറ്റിയത്. ഇൻക്വസ്റ്റ് തയ്യാറാക്കി കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ചുങ്കപ്പാറ മുഹിയുദ്ദീൻ മുസ്ലിം ജമാഅത്തിൽ സംസ്കാരം നടത്തി. ഭാര്യ പെരുമ്പെട്ടി ആനക്കുഴിയിൽ കുടുംബാംഗം സുബൈദ ബീവി, മക്കൾ റെസിയ, ഹസിന, ഉക്കാഷ്. മരുമക്കൾ നൗഷാദ്, ഇല്യാസ്, സബിന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...