കെ.എസ്‌.ആര്‍.ടി.സി ബസ് സൈക്കിളിലിടിച്ച്‌ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കെ.എസ്‌.ആര്‍.ടി.സി ബസ് സൈക്കിളിലിടിച്ച്‌ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ്​ സമ്പാല്‍ ഗോവിന്ദപൂര്‍ ജമീല്‍ അഹമ്മദിന്‍റെ മകന്‍ സെയ്ഫ്​ അലിയാണ്​ (27) മരിച്ചത്​. കെ.എസ്‌.ആര്‍.ടി.സി ബസ് നേരെ വന്ന് സെയ്ഫ്​ അലി സഞ്ചരിച്ചിരുന്ന സൈക്കിളിന്‍റെ ഹാന്‍ഡിലില്‍ തട്ടുകയായിരുന്നു. ആലപ്പുഴ കൊട്ടാരപ്പാലത്തിന്​ സമീപത്താണ് അപകടമുണ്ടായത്.

ആലപ്പുഴ കൊട്ടാരപ്പാലത്ത് പ്രവര്‍ത്തിക്കുന്ന മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു സെയ്ഫ് അലി. ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തു നിന്നും സൈക്കിളില്‍ തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. സൈക്കിളില്‍ പോവുന്നതിനിടെ ഇതേദിശയിലൂടെ എത്തിയ കെ.എസ്‌.ആര്‍.ടി.സി ബസ് ഹാന്‍ഡിലില്‍ തട്ടുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക്​ തെറിച്ചുവീണ്​​ ഗുരുതര പരിക്കേറ്റ ഇയാളെ ഉടനേ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തോപ്പുംപടിയില്‍ നിന്ന്​ ആലപ്പുഴയി​ലെത്തി വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക്​ പോയ കെ.എസ്‌.ആര്‍.ടി.സി ഓര്‍ഡിനറി ബസ്സാണ് അലിയെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...