മും​ബൈ​യി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് അപകടം ; ര​ണ്ടു​പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

മും​ബൈ : സ​ബ​ർ​ബ​ൻ ഗോ​രെ​ഗാ​വി​ൽ ഫി​ലിം സി​റ്റി​ക്ക് സ​മീ​പം മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​രേ കോ​ള​നി റോ​ഡി​ൽ ഫി​ലിം സി​റ്റി​യു​ടെ ര​ണ്ടാം ന​മ്പ​ർ ഗേ​റ്റി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. 60 അ​ടി നീ​ള​വും 20 അ​ടി ഉ​യ​ര​വു​മു​ള്ള ഒ​രു മ​തി​ലാ​ണ് ത​ക​ർ​ന്ന​ത്. മ​ണ്ണി​ന​ടി​യി​ൽ കു​ടു​ങ്ങി​യ ഇ​വ​രെ അ​ഗ്നി​ശ​മ​ന സേ​നാ സം​ഘം സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​മ്പ് പു​റ​ത്തെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ൾ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും, കൂ​ടു​ത​ൽ ആ​ളു​ക​ൾ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ പെ​ർ​ക്കു​സീ​വ് റെ​സ്‌​ക്യൂ ടൂ​ൾ (പി​ആ​ർ​ടി) കി​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...