സ്കൂട്ടറും കാറും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : കടുത്തുരുത്തി പാലാകരയില്‍ സ്കൂട്ടറും കാറും കൂട്ടിയിടിച്ച്‌ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം മുട്ടുചിറ ഹോളിക്രോസ് ആശുപത്രിയില്‍. തിങ്കളാഴ്ച രാവിലെ 10 മണിയോടെ കടുത്തുരുത്തി പാലകരയില്‍ ആയിരുന്നു അപകടം. യുവാക്കള്‍ സഞ്ചരിച്ച സ്കൂട്ടര്‍ പാലകരയില്‍ വച്ച്‌ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മുട്ടുചിറ ഐഎച്ച്‌ആര്‍ഡിലെ അധ്യാപകനും മറ്റൊരാളും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. കോട്ടയം ഭാഗത്തേക്ക് വന്ന കാര്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. കടുത്തുരുത്തി പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...