കരമാര്‍ഗവും കടല്‍ മാര്‍ഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു ; സമരം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണം സ്തംഭിപ്പിച്ചുള്ള മല്‍സ്യത്തൊഴിലാളികളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നു. പ്രതിഷേധ സമരത്തിന്റെ ഏഴാം നാളായ തിങ്കളാഴ്ച രാവിലെ കരയും കടലും ഉപരോധിച്ച്‌ സമരക്കാര്‍ കരുത്ത് തെളിയിച്ചു. കരമാര്‍ഗവും കടല്‍ മാര്‍ഗവും തുറമുഖ പദ്ധതി പ്രദേശം സമരക്കാര്‍ വളഞ്ഞു. അന്താരാഷ്ട്ര തുറമുഖ പദ്ധതിപ്രദേശത്തെ കരഭാഗവും അനുബന്ധ നിര്‍മാണം നടക്കുന്ന കടലിലെ പുലിമുട്ട് മേഖലയുമാണ് സമരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നത്.

പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തള്ളിമാറ്റിയ സ്ത്രീകളും കുട്ടികളുമടങ്ങിയ സംഘം എല്ലാ ഗേറ്റുകളും മറികടന്ന് പദ്ധതി പ്രദേശത്ത് കടന്നപ്പോള്‍ സമരക്കാരില്‍ ഒരുസംഘം കടല്‍ മാര്‍ഗവും നിര്‍മാണ സ്ഥലത്തേക്കെത്തി പ്രദേശം വളയുകയായിരുന്നു. ബാരിക്കേഡുകളും ഗേറ്റുകളും മറികടന്ന സമരക്കാര്‍ പദ്ധതി പ്രദേശത്തെ ടവറിന് മുകളില്‍ കൊടി നാട്ടി. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് കടല്‍ വഴി തുറമുഖം വളഞ്ഞത്.

പൂന്തുറ, ചെറിയതുറ, വെട്ടുകാട് സെന്റ് സെബാസ്റ്റ്യന്‍, സെന്റ് സേവ്യേഴ്‌സ് ചെറിയ പള്ളി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ പൂന്തുറയിലെത്തിയ ശേഷം സമരമുഖത്തേക്ക് രാവിലെ ഒന്‍പതിന് മാര്‍ച്ച്‌ ചെയ്തു. അതോടൊപ്പം വിഴിഞ്ഞം തുറമുഖത്ത് നിന്ന് 300 ലധികം വളളങ്ങളിലെത്തുന്ന മല്‍സ്യത്തൊഴിലാളികള്‍ അദാനി പോര്‍ട്ടിന്റെ മൗത്ത് ലക്ഷ്യമാക്കി പുറപ്പെട്ടു. കരമാര്‍ഗമെത്തിയവര്‍ തുറമുഖത്തിനുള്ളില്‍ പ്രവേശിച്ച്‌ കടലിലെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത ശേഷം സമരപ്പന്തലിലേക്ക് മടങ്ങി.

പൂന്തുറ ഇടവക വികാരി ഫാ. എ ആര്‍ ജോണിന്റെ നേതൃത്വത്തിലാണ് സമരക്കാര്‍ തുറമുഖപദ്ധതി പ്രദേശത്തേക്ക് എത്തിയത്. പൂന്തുറ ഇടവകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ചെറിയതുറ നിന്ന് ഫാ. സന്തോഷ്‌ കുമാര്‍, ഫാ.ഡിജോ എന്നിവരും നേതൃത്വം നല്‍കി. തുറമുടക്കിയാണ് സമരത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ പങ്കെടുക്കുകയെന്ന് സമരസമിതി കണ്‍വീനര്‍ പാട്രിക് മൈക്കിള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മന്ത്രിതല ചര്‍ച്ചയില്‍ സമവായ നീക്കങ്ങളിലേക്ക് കടന്നെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നതിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കാനാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

അവയവക്കടത്ത് കേസില്‍ അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി

0
കൊച്ചി: വ്യാജരേഖ ചമച്ച് അവയവക്കടത്ത് നടത്തിയ കേസിൽ അന്വേഷണം വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്‍റ്...

അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം : പോസ്റ്റ്മോർട്ടം ഇന്ന് ; പ്രതി വിനോദിനെ ഇന്ന്...

0
പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ...

ജവാൻ റം ഉത്പാദനം 5 ദിവസത്തിനകം പുനരാരംഭിക്കും

0
തിരുവനന്തപുരം: ജവാൻ റം ഉത്പാദനം അ‌ഞ്ച് ദിവസത്തിനകം പുനരാംരംഭിക്കും. എക്സൈസ് മന്ത്രി...