ചെങ്ങന്നൂരില്‍ വള്ളം കളി മത്സരവും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും സജി ചെറിയാൻ എംഎൽഎ 

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂരിന്റെ ടൂറിസം വികസനത്തിന്റെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബോട്ട് ലീഗ് മത്സരങ്ങൾ പാണ്ടനാട്ടിൽ ആരംഭിക്കുന്നതെന്ന് സജി ചെറിയാൻ എംഎൽഎ പറഞ്ഞു. ചുണ്ടൻ, വെപ്പ്, ഇരുട്ടുകുത്തി, തെക്കനോടി, ചുരുളൻ വളളങ്ങൾ, എന്നിവയോടൊപ്പം പള്ളിയോടങ്ങളുടെ മത്സരങ്ങളും ഉണ്ടാകും. മത്സരത്തിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.

ചെങ്ങന്നൂർ മണ്ഡലത്തിന്റെ വികസനത്തിനായി സമർപ്പിച്ചിട്ടുള്ള മാന്നാർ, ചെങ്ങന്നൂർ, ആറന്മുള പൈതൃക പദ്ധതിയുടെ ഭാഗം കുടിയാണ് വള്ളം കളി മത്സരമെന്ന് എംഎൽഎ പറഞ്ഞു. നവംബർ അഞ്ചിനു പമ്പാനദിയിൽ പാണ്ടനാട് മിത്രമഠത്തിനു സമീപം നടക്കുന്ന ബോട്ട് ലീഗ് മത്സരങ്ങളുടെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു എംഎൽഎ. പാണ്ടനാട് എസ് വി എച്ച് എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ. പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു അദ്ധ്യക്ഷയായി.

പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ, ജില്ല പഞ്ചായത്ത് അംഗം, വത്സല മോഹൻ, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, അഡ്വ.സി.ജയചന്ദ്രൻ, സി.കെ സദാശിവൻ, രാജൻ മൂലവീട്ടിൽ, ജി.കൃഷ്ണകുമാർ, അനസ് അലി, എൽസി കോശി, എസ്.ശാന്തി, ചെങ്ങന്നൂർ ആർഡിഒ സുമ, കെ.കെ ഷാജു, ജോയിക്കുട്ടി ജോസ്, ആർ.കെ കുറുപ്പ് എന്നിവർ സംസാരിച്ചു. ടൂറിസം ഡപ്യൂട്ടി ഡയറക്ടർ ജി.ശ്രീകുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി.എൻ വാസവൻ, പി.പ്രസാദ് (മുഖ്യ രക്ഷാധികാരികൾ), സജി ചെറിയാൻ എംഎൽഎ (ചെയർമാൻ), ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ (ജനറൽ. കൺവീനർ).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...