പാമ്പാടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്‌

For full experience, Download our mobile application:
Get it on Google Play

പാമ്പാടി: നിയന്ത്രണം വിട്ടെത്തിയ കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരായ കോത്തല വെള്ളാപ്പള്ളിൽ ജോമോൻ, ഭാര്യ നിവ്യ, മകൻ നിജോ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.15ന് ദേശീയപാതയിൽ ആലാമ്പള്ളി ജംക്‌ഷനും ഗവ.ആശുപത്രിപടി ജംക്‌ഷനും മധ്യേയുള്ള വളവിലായിരുന്നു അപകടം.

പാമ്പാടിയിലേക്കു വന്ന ബൈക്ക് യാത്രക്കാരെ എരുമേലി ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് ഇടിച്ചു തെറിപ്പിച്ചത്. കാർ യാത്രക്കാർ അമിതവേഗത്തിലാണ് വന്നതെന്നു നാട്ടുകാർ ആരോപിച്ചു. ദിശ തെറ്റിച്ചു കയറിയാണ് ബൈക്കിൽ ഇടിച്ചത്. ദേശീയപാതയിലേക്കു തെറിച്ചു വീണ ദമ്പതികളെയും മകനെയും നാട്ടുകാർ ഉടൻ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...