ആത്മ പദ്ധതി ; ആവണിപ്പാറ ഗിരിജൻ കോളനിയിൽ പരിശീലനവും സെമിനാറും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അരുവാപ്പുലം കൃഷി ഭവന്റെ നേതൃത്വത്തിൽ ആവണിപ്പാറ ഗിരിജൻ കോളനിയിൽ വെച്ച് ആത്മ പദ്ധതി പ്രകാരം ഭക്ഷ്യ സുരക്ഷ, ഏകദിനപരിശീലനം, സ്ത്രീ ശാക്തീകരണം എന്നീ പദ്ധതികളുടെ പരിശീലനവും സെമിനാറും നടത്തി. സർക്കാരിന്റെ രണ്ടാം നുറുദിന പരിപാടിയിൽ ഉൾപ്പെടുത്തി.”ഞങ്ങളും കൃഷിയിലേക്ക്” എന്ന പദ്ധതിയുടെ പരിശീലനവും പച്ചക്കറി തൈകളുടെ നടീൽ ഉദ്ഘടനവും നടത്തി.

വിവിധ കാർഷിക ജൈവ സാങ്കേതങ്ങളും നടീൽ വസ്തുക്കളും പദ്ധതിയുടെ ഭാഗമായി വിതരണം നടത്തി. പരിശീലന പരിപാടികള്‍ക്ക്  കൃഷി ഓഫീസർ നസീറ ബീഗം നേതൃത്വം നൽകി. വാർഡ് മെമ്പർ സിന്ധു ഉദ്ഘാടനം ചെയ്തു. അസി. കൃഷി ഓഫീസർമാരായ മേരി ടി.ജോൺ, അബ്ദുൽ ജലീൽ, സജികുമാർ.കെ, പ്രശാന്ത്, ആത്മ സ്റ്റാഫ്‌ അശ്വതി, നീതു എന്നിവരും വന്ദന, അനന്ദു, ഗീതു, അലക്സി എന്നിവരും  സന്നിഹിതരായിരുന്നു . വരും ദിവസങ്ങളിൽ കൃഷിയുമായി ബന്ധപ്പെട്ട വിവിധ പരിശീലന പരിപാടികൾ ആവണിപ്പാറയിൽ നടത്തുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...