വെള്ളറടയിൽ ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരുക്ക്

For full experience, Download our mobile application:
Get it on Google Play

വെള്ളറട : ട്രക്കിങ്ങിനിടെ ഭിന്നശേഷിക്കാരന് ഗുരുതര പരിക്ക്. 2200 അടി ഉയരത്തിൽ നിന്ന് വിദ്യാർത്ഥിയെ ചുമന്നിറക്കി ഫയർഫോഴ്സ്. വെള്ളറട കൊണ്ടകെട്ടി മലയിൽ ട്രക്കിങ്ങിന് എത്തിയ ഭിന്നശേഷിക്കാരനാണ് പരുക്കേറ്റത്. തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ വിദ്യാർത്ഥിയാണ് പരിക്കേറ്റ അക്ഷയ്. അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒപ്പം ട്രക്കിങ്ങിന് എത്തിയതാണ് അക്ഷയ്. കാൽ വഴുതി വീണാണ് അക്ഷയ്ക്ക് തലയ്ക്ക് പരുക്കേറ്റത്. പരുക്കേറ്റ അക്ഷയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 3:00 മണിയോടെയാണ് വെള്ളറട, കൊണ്ട കെട്ടി മലയിൽ അധ്യാപകരും രക്ഷിതാക്കളുമായി എത്തിയത്. തുടർന്ന് അവിടെ ഒത്തിരി സമയം ചെലവഴിച്ച് ഇറങ്ങുന്നതിനിടയിൽ വീണ് തലയ്ക്ക് ഗുരുതര പരുക്കേൽക്കുകയായിരുന്നു.

തുടർന്ന് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് നാട്ടുകാരും വെള്ളറട പൊലീസും, പാറശ്ശാല ഫയർഫോഴ്സും എത്തി പരുക്കേറ്റ അക്ഷയെ രണ്ടര മണിക്കൂർ കാടിനുള്ളിലൂടെ താഴെ എത്തിച്ചത്. തുടർന്ന് വെള്ളറട, ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമി ചികിത്സ നൽകി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാറശ്ശാല ഫയർ സ്റ്റേഷൻ ഓഫീസർ യേശുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്ഷയെ ആശുപത്രിയിലെത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ

0
തിരുവനന്തപുരം: ഓണാവധിക്ക് ശേഷം തിരികെ മടങ്ങുന്നവർക്ക് ആശ്വാസമായി സ്‌പെഷ്യൽ ട്രെയിൻ....

പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ഗുരുഗ്രാം: പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി ക്രിക്കറ്റ് പരിശീലനകേന്ദ്രത്തിൽ കളിച്ചുകൊണ്ടിരുന്ന...

കർണാടകയിൽ നടുറോഡിൽ ജനങ്ങളെ സാക്ഷിയാക്കി 40 കാരനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

0
ഹുബ്ബള്ളി: കർണാടകയിൽ 40കാരനെ ക്രൂരമായി നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി. ഹുബ്ബള്ളി ബനശങ്കരി–വിദ്യാനഗർ...

ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ പാകിസ്ഥാന് കൈമാറി ; പഞ്ചാബിൽ 20കാരൻ...

0
ലുധിയാന: പാകിസ്ഥാൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുമായി ബന്ധമുള്ളവർക്ക് വേണ്ടി ചാരവൃത്തി...