ഒമ്പത് വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഒമ്പത് വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ ജില്ലാ പോക്സോ കോടതി ജഡ്ജി റോയി വർഗീസാണ് ശിക്ഷ വിധിച്ചത്. ആലപ്പുഴ ജില്ലയിൽ ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ തുമ്പോളി പി ഒ യിൽ മൂത്തേടത്ത് വീട്ടിൽ ‘മൊട്ടാപ്പ’ എന്ന് വിളിക്കുന്ന ക്ലെമന്റിനെയാണ് (59) പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ചു വർഷം തടവും 20,000 രൂപ പിഴയും പോക്സോ നിയമം 12-ാം വകുപ്പ് പ്രകാരം രണ്ട് മാസം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ഷെഫീക്ക് ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ സീമ, അബു എം എച്ച് എന്നിവർ ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫിസര്‍ ജോർജ്, എ എസ്ഐ അജിമോൾ എന്നിവർ പ്രോസിക്യൂഷന് സഹായികളായി പ്രവർത്തിച്ചു. ശിക്ഷാവിധി കേട്ട് തലകറങ്ങി വീണ പ്രതിക്ക് നോർത്ത് പോലീസ് ജില്ലാ ജനറൽ ആശുപത്രിയിൽ അടിയന്തിര ചികിത്സ ലഭ്യമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....