നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് നാള്‍ കൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് നാള്‍ കൂടി. നവംബര്‍ 21 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലേക്ക് മത്സരിക്കുന്നവര്‍ 4000 രൂപയും ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ 5000 രൂപയുമാണ് നാമനിര്‍ദ്ദേശപത്രികയോടൊപ്പം കെട്ടിവെയ്ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതിയാകും.

സ്ഥാനാര്‍ഥിക്ക് നേരിട്ടോ തന്റെ നിര്‍ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് നാമനിര്‍ദേശപത്രിക (ഫോറം 2) സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയാകണം. സ്ഥാനാര്‍ഥി ബധിരമൂകനായിരിക്കരുത്. സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തി അതേ വാര്‍ഡിലെ വോട്ടറായിരിക്കണം.

ഒരു സ്ഥാനാര്‍ഥിക്ക് മൂന്ന് സെറ്റ് പത്രിക സമര്‍പ്പിക്കാം. റിട്ടേണിംഗ്/ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ മുഖേനയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ സംവരണവാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 നും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 ലുമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...

ജോർദാനിലെ യുഎസ് സൈനികതാവളത്തിന് നേരേ ഇറാന്റെ മിസൈൽ ആക്രമണം

0
അമ്മാൻ: ജോർദാനിലെ യുഎസ് സൈനികത്താവളത്തിന് നേരേ ഇറാന്റെ ആക്രമണമെന്ന് റിപ്പോർട്ട്. ജോർദാനിലെ...

അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതി ; ആദ്യ വിസിൽ കമാൻഡോയായി നിവിൻ പോളി

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലൻസ് വിസിൽ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്....

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...