കുളനട, തുമ്പമണ്‍ മേഖലകളില്‍ നൂറോളം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : അച്ചന്‍കോവിലാറ് കരകവിഞ്ഞതിനെ തുടര്‍ന്നു പന്തളം, കുളനട, തുമ്പമണ്‍ മേഖലകളില്‍ നൂറോളം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. പന്തളം നഗരസഭയില്‍ മാത്രം 65 കുടുംബങ്ങളാണ് ക്യാംപുകളില്‍ കഴിയുന്നത്. ഇന്നലെ മഴ മാറി നിന്നെങ്കിലും അച്ചന്‍കോവിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. ഞായറാഴ്ചത്തെ ജലനിരപ്പ് 11.8 മീറ്ററായിരുന്നെങ്കില്‍ ഇന്നലെ 12.14 ആയി വര്‍ധിച്ചു.

തോട്ടക്കോണം എന്‍.എസ്‌.എസ് ഹാള്‍, ഗവ.എല്‍പി സ്കൂള്‍, പൂഴിക്കാട് ഗവ.യുപി സ്കൂള്‍, മങ്ങാരം എം.എസ്‌.എം, ചേരിക്കല്‍ എസ്‌.വി എല്‍പി സ്കൂള്‍, മുടിയൂര്‍ക്കോണം എം.ടി എല്‍പി സ്കൂള്‍ തോന്നല്ലൂര്‍ ഗവ.യു‍പി സ്കൂള്‍, കടയ്ക്കാട് എസ്‌.വി എല്‍പി സ്കൂള്‍, മുഹമ്മദന്‍സ് എല്‍പി സ്കൂള്‍ എന്നിവിടങ്ങളില്‍ ക്യാംപ് തുറന്നു. കുളനട പഞ്ചായത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഞെട്ടൂര്‍ ആലേക്കുമണ്ണില്‍ അങ്കണവാടി എന്നിവിടങ്ങളിലായി 76 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. തുമ്പമണ്‍ ഗവ.യുപിഎസ്, മുട്ടം എല്‍പിഎസ്, മുട്ടം പട്ടികജാതി കോളനിയിലെ പൊതുസ്ഥലം എന്നിവിടങ്ങളിലായി 44 കുടുംബങ്ങള്‍ ക്യാംപില്‍ കഴിയുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....