Saturday, April 20, 2024 8:18 pm

ഒറ്റപ്പെട്ടു പോയ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് എത്തിക്കുന്നതിന് നടപടിയായി : അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒറ്റപ്പെട്ടു പോയ അരയാഞ്ഞിലിമണ്‍, കുരുമ്പന്‍ മൂഴി പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റ് എത്തിക്കുന്നതിന് നടപടിയായതായി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്ന് കുരുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ കോസ് വേകള്‍ മുങ്ങിയതോടെയാണ് പ്രദേശങ്ങള്‍ ഒറ്റപ്പെട്ടത്. രണ്ടു പ്രദേശങ്ങളുടെയും മൂന്നു വശവും ശബരിമല വനവും ഒരു വശം പമ്പാ നദിയുമാണ്. പമ്പാ നദിയിലെ ഉയരം കുറഞ്ഞ കോസ്വേകള്‍ മാത്രമാണ് ഇവിടേക്ക് എത്തിപ്പെടാനുള്ള ഏക വഴി. എന്നാല്‍, നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോസ് വേ മുങ്ങി ഇവിടം ദിവസങ്ങളോളം ഒറ്റപ്പെടും. പെരുനാട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന അരയാഞ്ഞിരിമണ്ണിലും നാറാണംമൂഴി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കുരുമ്പന്‍മൂഴിയിലും ആദിവാസികള്‍ ഉള്‍പ്പെടെ 400 ഓളം കുടുംബങ്ങളാണ് ഉള്ളത്.

Lok Sabha Elections 2024 - Kerala

പ്രളയത്തില്‍ വെള്ളം ഉയര്‍ന്നതോടെ ഇവിടം ദിവസങ്ങളോളം ഒറ്റപ്പെട്ടു പോയിരിക്കുകയാണ്. എംഎല്‍എയുടെ നിര്‍ദേശപ്രകാരം പട്ടികവര്‍ഗ വികസന വകുപ്പ് ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. പ്രദേശങ്ങള്‍ ദിവസങ്ങളോളം ഒറ്റപ്പെട്ടുപോയ സാഹചര്യത്തില്‍ ജനറല്‍ വിഭാഗങ്ങള്‍ക്കും ഭക്ഷ്യ കിറ്റ് അടിയന്തരമായി നല്‍കണമെന്ന് എംഎല്‍എ ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോര്‍ജിനോട് അഭ്യര്‍ഥിച്ചു. ഇതിനെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യകിറ്റ് വിതരണത്തിന് സിവില്‍ സപ്ലൈസ് വകുപ്പിനേയും ദുരന്തബാധിതരുടെ പട്ടിക തയാറാക്കുന്നതിന് തഹസില്‍ദാരേയും ചുമതലപ്പെടുത്തിയതായി എംഎല്‍എ അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ഈദ് വിത്ത് ഷാഫി’എന്ന പരിപാടിയിൽ പങ്കെടുത്തു ; ഷാഫിക്ക് മാതൃകപെരുമാറ്റച്ചട്ടലംഘന നോട്ടീസ്

0
കോഴിക്കോട് : മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം...

ഇതുവരെ ജില്ലയിൽ 11,076 പേര്‍ വീട്ടില്‍ വോട്ട് രേഖപ്പെടുത്തി

0
പത്തനംതിട്ട : മണ്ഡലത്തിലെ 85 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി 16...

ലോക്സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നിരീക്ഷകര്‍…

0
പത്തനംതിട്ട : തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓരോ...

വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

0
മലപ്പുറം: അടിപിടി കേസിൽ അറസ്റ്റിലായ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു....