ഒറ്റപ്പെട്ടു പോയ പ്രദേശങ്ങളില്‍ ഭക്ഷ്യ കിറ്റ് എത്തിക്കുന്നതിന് നടപടിയായി ; അഡ്വ പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി:   ഒറ്റപ്പെട്ടു പോയ അരയാഞ്ഞിലിമൺ കുരുമ്പൻ മൂഴി പ്രദേശങ്ങളിലെ കുടുംബങ്ങളിൽ ഭക്ഷ്യ കിറ്റ് എത്തിക്കുന്നതിന് നടപടിയായതായി അഡ്വ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.   പമ്പാനദിയിലെ ജലനിരപ്പ് ഉയർന്ന് കുരുമ്പൻ മൂഴി, അരയാഞ്ഞിലിമൺ കോസ് വേകൾ മുങ്ങിയതയോടെയാണ് പ്രദേശങ്ങൾ ഒറ്റപ്പെട്ടത്. പമ്പാ നദിയിലെ ഉയരം കുറഞ്ഞ കോസ്‌വേകൾ മാത്രമാണ് ഇവിടേക്ക് എത്തിപ്പെടാനുള്ള ഏക വഴി.   എന്നാൽ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കോസ് വേ മുങ്ങി.

പെരുനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന അരയാഞ്ഞിലിമണ്ണും, നാറാണംമൂഴി പഞ്ചായത്തിൽ ഉൾപ്പെടുന്ന കുരുമ്പൻ മൂഴിയിലും ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ 400 ഓളം കുടുംബങ്ങൾ വീതമാണ് ഉള്ളത്.   പ്രളയത്തിൽ വെള്ളം ഉയർന്നതോടെ ഇവിടങ്ങൾ ദിവസങ്ങളോളം ഒറ്റപ്പെട്ടു പോയിരിക്കുകയാണ്.   എം എൽ എ യുടെ നിർദ്ദേശപ്രകാരം ട്രൈബൽ വകുപ്പ് ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തിരുന്നു.   പ്രദേശങ്ങൾ ദിവസങ്ങളോളം ഒറ്റപ്പെട്ടുപോയ സാഹചര്യത്തിൽ ജനറൽ വിഭാഗങ്ങൾക്കും ഭക്ഷ്യ കിറ്റ് അടിയന്തരമായി നൽകണമെന്ന് എംഎൽഎ ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാ ജോർജിനോട് അഭ്യർത്ഥിച്ചിരുന്നു.  ഇതിനെ തുടർന്നാണ് നടപടി. ഭക്ഷ്യകിറ്റ് വിതരണം സിവിൽ സപ്ലൈസ് വകുപ്പിനേയും ദുരന്തബാധിതരുടെ പട്ടിക തയ്യാറാക്കുന്നതിന് തഹസിൽദാരേയും ചുമതലപ്പെടുത്തിയതായി എംഎൽഎ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...