തിരുവല്ല, അടൂര്‍ താലൂക്കുകളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നിലവില്‍ കക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയില്‍ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും നദികളിലെ ജലനിരപ്പില്‍ മാറ്റമില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സൂചന പ്രകാരം ജില്ലയില്‍ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴ പെയ്യില്ലെങ്കിലും പൂര്‍ണമായി മഴ മാറുന്ന സാഹചര്യമല്ലെന്നും യോഗം വിലയിരുത്തി.

ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ എന്നിവ ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. അസാധാരണ സാഹചര്യത്തില്‍ ക്യാമ്പുകളില്‍ കഴിയാനാകാതെ ഒറ്റപ്പെട്ടു പോകുന്ന കോളനികളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും ഭക്ഷണ പദാര്‍ഥങ്ങളും ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയിലെ 69 ക്യാമ്പുകളിലായി 572 കുടുംബങ്ങളിലെ 1926 പേരാണ് കഴിയുന്നത്.

ക്യാമ്പുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികളുള്‍പ്പെടെ എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. തിരുവല്ല, അടൂര്‍ താലൂക്കുകളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പുകള്‍ ആരംഭിക്കാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ റ്റി.ജി ഗോപകുമാര്‍, ഡിഎംഒ ഡോ. എല്‍. അനിത കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...