ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളി നടൻ ജയറാം. ഇന്നലെ ഇഡിക്ക് മുന്നിലെത്തി ജയറാം നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും നടത്തിയിട്ടില്ലെന്നും അനധികൃത ഇടപാടുകൾ അറിയില്ലായിരുന്നുവെന്നും ജയറാം മൊഴി നൽകി. മൂന്നരമണിക്കൂറോളമാണ് ജയറാമിൻ്റെ മൊഴിയെടുത്തത്. തനിക്കറിയുന്നത് എല്ലാം പറഞ്ഞുവെന്നാണ് ജയറാം മാധ്യമങ്ങളോട് പ്രതികരിച്ചത്. ശബരിമലയിൽ വെച്ചാണ് പോറ്റിയ പരിചയപ്പെട്ടത്. വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ല.

പൂജ നടത്തിയവർക്ക് ചെറിയൊരു തുക ദക്ഷിണ മാത്രമാണ് താൻ നൽകിയതെന്നും ജയറാം മൊഴി നൽകി. അതേസമയം, വീട്ടിൽ നടത്തിയ പൂജയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ചിത്രങ്ങളും ജയറാം അന്വേഷണം ഉദ്യോഗസ്ഥർക്ക് കൈമാറി. മൊഴി വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ജയറാമിനെ വിളിപ്പിക്കുമെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...