മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയിൽ വിട്ടില്ലെന്ന് നടന്‍ ടിനി ടോം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സിനിമയിൽ ലഹരിയുണ്ടെന്ന് ടിനി ടോം. മയക്കുമരുന്ന് ഭയന്ന് മകനെ സിനിമയിൽ വിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രമുഖ താരത്തിന്‍റെ മകനായി അഭിനയിക്കാന്‍ മകന് അവസരം ലഭിച്ചിരുന്നു.’ഒരു മകനേ തനിക്കുള്ളൂ, ഭയം കാരണം സിനിമയിൽ വിട്ടില്ല.തനിക്കൊപ്പം അഭിനയിച്ച നടൻ ലഹരിക്ക് അടിമയാണ്.ആ നടന്‍റെ പല്ല് പൊടിഞ്ഞ് തുടങ്ങിയെന്നും ടിനി പറഞ്ഞു.താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ടിനി ടോം.അമ്പലപ്പുഴയിൽ കേരള സർവകലശാല ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സ്വയം അവസാനിപ്പിച്ചില്ലെങ്കില്‍ അത്തരക്കാരെ നിയമപാലകര്‍ക്ക് പിടിച്ചുകൊടുക്കുമെന്ന് ഫിലിം ചേമ്പര്‍ അറിയിച്ചു. ലഹരിക്കാരുടെ പട്ടിക ഇപ്പോള്‍ പുറത്തുവിടാനില്ലെന്നും അത്തരക്കാരെ സിനിമകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുമെന്നും ഫിലിം ചേമ്പര്‍ പ്രസി‍ഡന്‍റ് ജി.സുരേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുന്നറിയിപ്പ് തുടരുമ്പോഴും ലൊക്കേഷനിലെ പരിശോധനകളെക്കുറിച്ച് നിര്‍മാതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണ്. സിനിമാസെറ്റിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നിര്‍മാതാക്കളുടെ സംഘടന വീണ്ടുമൊരു തുറന്നുപറച്ചില്‍ നടത്തിയിട്ട് പത്തുദിവസമാകുന്നു. ഉപയോഗിക്കുന്നവരുടെ പട്ടികയുണ്ടെന്ന് പറഞ്ഞെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഹരിവെടിയാനൊരവസരം കൂടി നല്‍കുകയാണ് സംഘടനകള്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ കാണിച്ച് വിദ്യാർത്ഥിയ്ക്ക് അജ്ഞാതന്റെ വീഡിയോ കോൾ

0
അജ്മീർ : നീറ്റ് പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത്...

പിഎം ശ്രീയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രത്തെ അനുവദിക്കില്ല : കെ.എം ഷാജി

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിലൂടെ സിലബസില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാരിനെ അനുവദിക്കില്ലെന്ന് തദ്ദേശവകുപ്പ്...

കെപിസിസി അധ്യക്ഷനാക്കണം ; ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ

0
ദില്ലി : കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ...

കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ കൂട്ടിയിടിപ്പിച്ചു ; യാത്രക്കാർക്ക് പരിക്ക്

0
കോഴിക്കോട്: സമയത്തെ ചൊല്ലിയുള്ള തർക്കത്തില്‍ കോഴിക്കോട് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ...