നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ

For full experience, Download our mobile application:
Get it on Google Play

എറണാകുളം: നടി ലക്ഷ്‌മി പ്രിയയ്ക്കെതിരെ ക്രിമിനൽ നടപടിപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിത പൊലീസ് സ്റ്റേഷനിലെ എസ്ഐ രേഷ്‌മ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. അൻസിബ കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനിലെ ഐസ്ഐ രേഷ്മയ്ക്കെതിരെ തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷണർക്ക് അടക്കം പരാതി നൽകിയിരുന്നത്. ആ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുകയും പരാതിയിൽ കഴമ്പില്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അൻസിബ സമീപിക്കുന്നത്.

തൻ്റെ പരാതിയിൽ കേസെടുക്കാൻ പോലീസ് തയ്യാറായില്ല, അതിനാൽ അന്വേഷിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻസിബ കോടതിയെ സമീപിച്ചത്. ലക്ഷ്മിപ്രിയ തനിക്കെതിരെ കള്ള പരാതി കൊടുക്കുകയും ഇതേത്തുടർന്ന് തൃപ്പൂണിത്തുറ വനിതാ എസ്ഐ രേഷ്മ അടക്കമുള്ളവർ തന്നെ മാനസികമായി വേദനിപ്പിക്കുകയും ചെയ്തുവെന്നാണ് അൻസിബയുടെ പരാതിയിൽ പറയുന്നത്. പൊലീസിനോട് ഈ മാസം 17ാം തീയതി ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....