സര്‍ക്കാര്‍ ഒപ്പം ഉണ്ടെന്ന് ഉറപ്പ് ലഭിച്ചു ; മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തി അതിജീവിത

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയതായി അതിജീവിത. മുഖ്യമന്ത്രി നല്‍കിയ വാക്കുകളെ പരിപൂര്‍ണായി വിശ്വസിക്കുകയാണെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടി. കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഹര്‍ജിയിലുണ്ടായിരുന്നത്. അത് സര്‍ക്കാറിനെതിരായ വ്യാഖ്യാനമായി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു.

മുഖ്യമന്ത്രിയുമായി കോടതികാര്യങ്ങള്‍ പങ്കുവെച്ചു. അദ്ദേഹം നല്‍കിയ ഉറപ്പില്‍ ഏറെ സന്തോഷമുണ്ട്. തുടരന്വേഷണത്തിന് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. കേസ് നീണ്ടു പോകുന്നതില്‍ കേസ് നടത്തുന്ന മറ്റെല്ലാവരേയും പോലെ തനിക്കും പ്രയാസം ഉണ്ടായി. കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ തന്നെ മന്ത്രിമാര്‍ വിമര്‍ശിച്ചതില്‍ ഒന്നും പറയാനില്ലെന്നും നടി പ്രതികരിച്ചു. മുഖ്യമന്ത്രിയെ മുന്‍പും കാണാന്‍ ശ്രിമിച്ചുവെങ്കിലും ഇതാണ് യഥാര്‍ഥ സമയം എന്നു തോന്നിയതിനാലാണ് ഇപ്പോള്‍ കൂടിക്കാഴ്ച നടത്തിയത്. തന്നെ വിര്‍ശിച്ചു പറയുന്നവര്‍ പറയട്ടെ. പോരാടാന്‍ തന്നെയാണ് തീരുമാനം. അതിന് തയ്യാറല്ലാതിരുന്നവെങ്കില്‍ മുന്‍പെ ഇട്ടേച്ചുപോകുമായിരുന്നു. എനിക്ക് നീതികിട്ടണം – അതിജീവിത പറഞ്ഞു

രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചു എന്നാണ് വിവരം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയുന്നയിച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെയാണ് സര്‍ക്കാറും കൂടിക്കാഴ്ച നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...